അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി സര്‍ഗോത്സവം

വയനാട് :ട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ഗോത്സവം സഹായിച്ചിട്ടുണ്ടെന്ന്, സര്‍ഗോത്സവം വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. സര്‍ഗോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ സപ്ലിമന്റ് മന്ത്രി പ്രകാശനം ചെയ്തു. സര്‍ഗോത്സവത്തിന്റെ നടത്തിപ്പിനായി പരിശ്രമിച്ച ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. മാനന്തവാടിയില്‍ നടന്ന സര്‍ഗോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ സന്ദീപ്കുമാര്‍, ജോയന്റ് ഡയറക്ടര്‍ കെഎസ് ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ വൈ ബിപിന്‍ ദാസ്, ഐടിഡിപി പ്രൊജക്‌ട് ഓഫീസര്‍ ജി പ്രമോദ് എന്നിവരും ആശംസകളേകി സംസാരിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി സര്‍ഗോത്സവം നടത്തുമെന്നും മന്ത്രി അറിയിച്ചു.