ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണു
തമിഴ്‌നാട് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിൽ, ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ്, തമിഴ്‌നാട് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം.
കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.45 നായിരുന്നു അപകടം.തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു യുവതി. മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂര്‍-മധുര പാസഞ്ചര്‍ ട്രെയിന്‍ കയറാന്‍ ശ്രമിക്കവെയാണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീണത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ഇവരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.