കേരളത്തിലെ ക്രിസ്തീയ സഭകളുടെ കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന ഹീനമായ പ്രവർത്തനങ്ങളും കന്യാസ്ത്രീകളുടെ ദുരിത അനുഭവങ്ങളും തുറന്നുപറഞ്ഞ് കന്യാസ്ത്രീ വേഷം ഉപേക്ഷിച്ച് ഒരാൾ കൂടി പുറത്തേക്ക്. മഠത്തിൽ വിട്ടവൾ – മതം വിട്ടവൾ – എന്ന പേരിൽ സ്വന്തം ആത്മകഥയിലൂടെ ആണ് സിസ്റ്റർ മരിയ റോസ് ദുരനുഭവങ്ങൾ പങ്കുവെക്കുന്നത്. ഇത് ഒരു കുമ്പസാരം അല്ല സ്വന്തം അനുഭവ കഥയാണെന്നും ആമുഖക്കുറിപ്പിൽ മരിയ പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന് അവതാരിക എഴുതിയ പ്രശസ്ത സാഹിത്യകാരൻ സക്കറിയ പറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ്.അനുഭവങ്ങളെ സത്യസന്ധമായി വിവരിക്കുന്ന ഒരു ജീവിത ആഖ്യാനമാണ് പുസ്തകം എന്നാണ് സക്കറിയ പറഞ്ഞിരിക്കുന്നത് .’കേരളത്തിലെ വിവിധ വിഭാഗങ്ങളിൽ പെട്ട ക്രിസ്തീയ സഭകളുടെ കന്യാസ്ത്രീ മഠങ്ങളിൽ കന്യാസ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ മുഴുവൻ കഥകളും വിവരിക്കുകയാണ് മരിയ. മാത്രവുമല്ല എങ്ങനെയാണ് ക്രിസ്തീയ സഭകളുടെ കന്യാസ്ത്രീ മഠങ്ങളിലേക്ക് പെൺകുട്ടികൾ എത്തിച്ചേരുന്നത് എന്നതും അർത്ഥവത്തായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഏതായാലും സഭ മേധാവികൾക്ക് കനത്ത പ്രഹരം നൽകുന്നതാണ് മരിയ റോസ് എന്ന മുൻ സന്യാസിനി പ്രതികരിച്ചാൽ പുസ്തകം. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമാക്കുലേറ്റ് സിസ്റ്റർ കമ്മ്യൂണിറ്റി എന്ന സന്യാസിനി സമൂഹത്തിൽ ആണ് മരിയ റോസ് അംഗമായിരുന്നത്.പറമ്പിൽ പണിയെടുത്ത് കഷ്ടിച്ച് ജീവിക്കാൻ കഴിയുന്ന സൗകര്യങ്ങൾ മാത്രമുള്ള ക്രിസ്തീയ കുടുംബങ്ങളിൽ നിന്നാണ് ഭൂരിഭാഗം പെൺകുട്ടികളും കന്യാസ്ത്രീകൾ ആകുന്നത്. പെൺമക്കളുണ്ടായാൽ ക്രിസ്തുവിൻറെ മണവാട്ടികളായി വഴിപാട് നേരുന്ന ഒരു സമ്പ്രദായം പണ്ട് നിലവിലുണ്ടായിരുന്നു. സന്താന നിയന്ത്രണ കാര്യത്തിൽ ഒരു അറിവും ഇല്ലാതിരുന്ന പഴയ തലമുറ ജീവിക്കാൻ മാർഗ്ഗമില്ലാതിരിക്കുമ്പോഴും എട്ടും പത്തും മക്കളെ പ്രസവിക്കും… ഈ പറയുന്ന കുട്ടികളിൽ നിന്നും 15 വയസ്സ് തികയുമ്പോൾ പെണ്ണായി ജനിച്ചവരെ കന്യാസ്ത്രീകളായി കൈമാറുകയാണ്. യഥാർത്ഥത്തിൽ ഇത്തരം കുടുംബങ്ങളിലെ പെൺകുട്ടികൾ നേർച്ചക്കോഴികൾ ആയി മാറുന്നു എന്നാണ് പുസ്തകം എഴുതിയ മരിയ വ്യക്തമാക്കുന്നത്. ക്രിസ്തുമത സഭകൾക്കു കീഴിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീ മഠങ്ങളിൽ പുരോഹിതന്മാരുടെ അടക്കം പീഡനങ്ങൾക്ക് കന്യാസ്ത്രീകൾ ഇരയാവുന്നതിന്റെ പല അനുഭവങ്ങളും പുറത്തുവന്നിട്ടുള്ളതാണ്… വിവാദമായ സിസ്റ്റർ അഭയ കേസിൽ ശിക്ഷിക്കപ്പെട്ട പുരോഹിതന്മാരും മുതിർന്ന കന്യാസ്ത്രീയും ഇപ്പോഴും ജയിലിൽ കഴിയുകയാണ് . ഇത്തരത്തിൽ പുരോഹിതന്മാർ അടക്കമുള്ള സഭയിലെ ആധികാരിക പദവിയിലിരിക്കുന്ന പുരുഷന്മാരുടെ ലൈംഗിക പീഡനദുരിതങ്ങളിലാണ് കന്യാസ്ത്രീകൾ കഴിയുന്നത്. ചില മഠങ്ങളിൽ മഠങ്ങളുടെ ചുമതലക്കാരായ മുതിർന്ന കന്യാസ്ത്രീകൾ മദർ എന്ന പേരിൽ മറ്റു ചില അനാശാസ്യ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കന്യാസ്ത്രീകളെ നിർബന്ധിക്കുകയും അതിന് വഴങ്ങിയില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമുണ്ട്…സീറോ മലബാർ സഭയുടെ കീഴിൽ കുറവിലങ്ങാട് പ്രവർത്തിക്കുന്ന കന്യാസ്ത്രീ മഠത്തിൽ ഒരു സന്യാസിനി ജലന്ധർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കൽ ബലമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത് വലിയ വിവാദമായിരുന്നു… പോലീസ് കേസുകൾ ഉണ്ടാവുകയും അറസ്റ്റിലായ ബിഷപ്പ് മൂന്നുമാസത്തോളം ജയിലിൽ കിടക്കുകയും ചെയ്ത കഥകളും കേരളീയർ കണ്ടതാണ്. ഈ ബിഷപ്പിനെതിരെ പ്രതിഷേധവുമായി വന്ന നാല് കന്യാസ്ത്രീകളിൽ ഒരാൾ അടുത്തിടയ്ക്ക് സന്യാസ ജീവിതം ഉപേക്ഷിച്ച് മഠം വിട്ടു പോവുകയുണ്ടായി. ഇത്തരം അനുഭവം തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ച മരിയ റോസും ആവർത്തിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ അവസാന ഘട്ടങ്ങളിൽ സഭയിൽ നടക്കുന്ന അനാശാസ്യങ്ങളെ പരസ്യമായി സൂചിപ്പിച്ചിരുന്നു.വിവിധ സഭകൾക്ക് കീഴിൽ സന്യാസിനികളായി എത്തുന്ന കന്യാസ്ത്രീകൾ വലിയ ദുരിതങ്ങളും ശാരീരിക പീഡനങ്ങളും അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പുരുഷന് തുല്യമായി സ്ത്രീകൾക്കും അവകാശങ്ങൾ ലഭ്യമാകുന്ന അന്തരീക്ഷം സഭകളിൽ ഉണ്ടാകണം എന്ന് പറയുകയും ചെയ്തിരുന്നു. സഭയ്ക്ക് കീഴിൽ ലോകത്ത് പലയിടത്തും കന്യാസ്ത്രീകൾ അനുഭവിക്കുന്ന ലൈംഗികമായ ചൂഷണം സംബന്ധിച്ച പരാതികൾ പെരുകിയപ്പോൾ ആണ് മാർപാപ്പ ഈ തരം നിർദ്ദേശം മുന്നോട്ടുവച്ചത്.കേരളത്തിലെ ക്രിസ്തീയ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കന്യാസ്ത്രീ മഠങ്ങളും അനീതിയുടെ കേന്ദ്രമാണ് എന്ന് മരിയ തൻറെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്പറയുന്നുണ്ട്.സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ചോദ്യങ്ങളും അവർ ഈ പുസ്തകത്തിലൂടെ ഉയർത്തുന്നുണ്ട്. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളോട് ചേർന്നുള്ള കിണറുകളിൽ കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ എന്തുകൊണ്ട് കാണാനിടയാകുന്നു . കന്യാസ്ത്രീകളുടെ മഠങ്ങളിലെ മുറികളിൽ എന്തുകൊണ്ട് സന്യാസിനികൾ തൂങ്ങിമരിക്കുന്നു. ഇത്തരം ചോദ്യങ്ങളാണ് അവർ പുസ്തകത്തിൽ ചോദിക്കുന്നത്. തെറ്റായ പ്രവർത്തനങ്ങൾ നേരിടേണ്ടി വന്നാൽ മുകളിൽ ഉള്ളവരോട് അത് പറഞ്ഞാൽ പറയുന്നവരെ ശത്രുക്കൾ ആക്കി ദ്രോഹിക്കുന്നു .പിന്നെ പലതരത്തിലുള്ള ശിക്ഷണ നടപടികൾ മുതിർന്ന കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്നു. ഭക്ഷണം നൽകില്ല -രോഗിയായാൽ ചികിത്സിക്കില്ല.. മരുന്ന് നൽകില്ല.സഹപ്രവർത്തകരുമായി സംസാരിക്കാൻ അനുവദിക്കില്ല. പുറത്തിറങ്ങാൻ അനുവാദം നൽകില്ല. ബന്ധുക്കൾക്ക് കത്ത് എഴുതാൻ സമ്മതിക്കില്ല. ഇതൊക്കെയാണ് ഇത്തരക്കാർക്കുള്ള ശിക്ഷ നടപടി… ഏതെങ്കിലും തരത്തിൽ എതിർപ്പ് രേഖപ്പെടുത്തിയാൽ കന്യാസ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങൾ ഭീകരമാണ്. ഏതായാലും ഇപ്പോൾ സന്യാസിനി വേഷം ഉപേക്ഷിച്ച് കോഴിക്കോട് കഴിയുന്ന മരിയ റോസ് ഈ പുസ്തകത്തിലൂടെ സമുദായത്തിന് മുന്നിൽ പല ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. മഠത്തിലെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന കഷ്ടതകളും ദുരിതങ്ങളും എത്രയാണോ അതിനേക്കാൾ ഇരട്ടിയാണ് മഠം വിട്ട ശേഷം സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടിവരുന്നത് എന്ന കാര്യവും അവർ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മഠം വിട്ടു വീട്ടിലെത്തിയാൽ അവിടെയും പ്രവേശനം നിഷേധിക്കുന്നു.മഠത്തിൻ്റെ മതിൽ ചാടിയ പിഴച്ചവൾ എന്ന വിളിപ്പേര് കിട്ടുന്നു. കുടുംബത്തിൻറെ മാനം കളഞ്ഞവൾ എന്ന് കുറ്റപ്പെടുത്തുന്നു. സ്വന്തം കുടുംബത്തിലെ ബന്ധുക്കളുടെ വീടുകളിലോ ഒരു ചടങ്ങ് ഉണ്ടായാൽ പോലും അതിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുന്നു. ഇതൊക്കെയാണ് മഠത്തിനകത്തു കഴിയുമ്പോഴും അവിടെ നിന്നും സഹികെട്ട് പുറത്തുവരുമ്പോഴും കന്യാസ്ത്രീ അനുഭവിക്കുന്ന അവസാനിക്കാത്ത ദുരിതങ്ങൾ എന്നാണ് ആത്മകഥയിലൂടെ മരിയ റോസ് വിലപിക്കുന്നത്.