മമ്മൂട്ടിയെ തെറിപ്പിക്കാൻ മോഹൻലാൽ കളിച്ചു

ബിജെപി പ്രേമം വഴി ഫാൽക്കെ പുരസ്‌കാരം ഒപ്പിച്ചെന്ന് വിമർശനം

ലയാളത്തിൻറെ മഹാനടൻ ആര് എന്ന ചോദ്യത്തിന് കുറച്ചുനാൾ മുമ്പ് വരെ കിട്ടിയിരുന്ന ഉത്തരം മമ്മൂട്ടി എന്നായിരുന്നു .മോഹൻലാലിനെ പ്രേക്ഷകർ കണ്ടിരുന്നത് കമ്പ്ലീറ്റ് ആക്ടർ എന്ന വിശേഷണത്തിലൂടെ ആയിരുന്നു. ഏതു വേഷവും തന്മയത്വയുമായി അവതരിപ്പിക്കാനുള്ള മോഹൻലാലിൻറെ അഭിനയ ശേഷിയെ ആർക്കും തള്ളിക്കളയാനും കഴിയില്ല . എന്നാൽ ഗൗരവതരമായ കഥാപാത്രങ്ങളെ പൗരുഷത്വം നിറഞ്ഞു നനിൽക്കുന്ന ഗാഭീര്യത്തോടെ അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ ശക്തനായി മാറിയ ആളാണ് മമ്മൂട്ടി . അഭിനയ ചരിത്രം കൊണ്ടും പ്രായം കൊണ്ടും മോഹന്ലാലിനേക്കാൾ മുന്നിൽ നിൽക്കുന്ന ആളാണ് മമ്മൂട്ടി . ദേശീയ പുരസ്കാരങ്ങളും സംസ്ഥാന അവാർഡുകളും നിരവധി നേടിയിട്ടുള്ള ആൾ കൂടിയാണ് മമ്മൂട്ടി എന്ന നടൻ. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ നേടിയെടുത്തത് മലയാളത്തിന്റെ പ്രിയ നടനായ മോഹൻലാൽ ആണ് .ഇന്ത്യ ഗവൺമെൻറ് പ്രഖ്യാപിക്കുന്ന പരമോന്നത സിനിമ ബഹുമതികൂടിയാണ് ഇത് .മോഹൻലാലിൻറെ ഈ പുരസ്‌കാര നേട്ടം ഇപ്പോൾ വലിയ വിവാദമായിട്ടും ചർച്ചയായിട്ടും സിനിമ വേദിയിൽ നിറഞ്ഞു നിൽക്കുകയാണ് .പുരസ്‌കാരം മോഹൻലാലിലേക്ക് എത്തിച്ചേർന്നതിന് പിന്നിൽ രാഷ്ട്രീയ കളികൾ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പം കാണിക്കാതെ പരസ്യമായി നിലപാടെടുത്ത മോഹൻലാൽ അവസരോചിതമായി വേഷമാറ്റം നടത്തി, ബിജെപിയുമായി അടുപ്പം ഉണ്ടാക്കിയാണ് ഫാൽക്കെ പുരസ്കാരം ഒപ്പിച്ചെടുത്തത് എന്ന പരാതിയാണ് ഉയരുന്നത്.

 

രാഷ്ട്രീയ പാർട്ടികളെ പറ്റി മോഹൻലാൽ പറഞ്ഞിരുന്നത് തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ആണ് എന്നും, തൻറെ മേഖല സിനിമ മാത്രമാണ് എന്നും .. എന്നാൽ ഏതു വേഷവും മികവോടെ അവതരിപ്പിക്കാനുള്ള മോഹൻലാലിൻറെ കഴിവ് ഫാൽക്കെ പുരസ്കാരം ഒപ്പിച്ചെടുക്കുന്നതിലും പ്രകടമാക്കി എന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇത്തരത്തിൽ മോഹൻലാലിനെ എതിരായി വിമർശനം നടത്തുന്നവർ ഒരുപക്ഷേ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ കൂടി ആയിരിക്കാം.ഇതൊക്കെയാണെങ്കിലും അപ്രതീക്ഷിതം എന്നോണം മോഹൻലാൽ ബിജെപി – ആർ എസ് എസ് അടുപ്പം പ്രകടമാക്കുന്ന രീതിയിലുള്ള ഒരു പരാമർശം ഇതിനിടെ നടത്തുകയുണ്ടായി. കേരളത്തിലെ ആർ എസ് എസിൻ്റെ തലവനായിരുന്ന പി.ഇ. ബി മേനോൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ പുറത്തുവിട്ട കുറിപ്പാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ആർ എസ് എസ് തലവന്റെ വേർപാടിൽ വലിയ ദുഃഖം രേഖപ്പെടുത്തുകയും, കേരളത്തിൻറെ സാമൂഹ്യ വളർച്ചയിലും മറ്റും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് അനുശോചന കുറിപ്പ് മോഹൻലാൽ പുറത്തുവിട്ടത്. എന്നാൽ ആർ എസ് എസ് തലവനായി ഏറെക്കാലം പ്രവർത്തിച്ച മേനോൻ വെറും മത വിദ്വേഷം മാത്രം പ്രചരിപ്പിച്ച ആളായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാലിനെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്.

ലാലേട്ടൻ എന്ന രീതിയിൽ സിനിമ പ്രേക്ഷകർ എല്ലാം സ്നേഹപൂർവ്വം സ്വീകരിക്കുന്ന മോഹൻലാലിൻറെ പേരിൽ ഉയർന്നിരിക്കുന്ന പരാതികളിൽ, എത്ര കണ്ട് വാസ്തവം ഉണ്ട് എന്ന് അറിയില്ല.എന്തായാലും ഫാൽക്കെ പുരസ്കാരം മോഹൻലാലിന് അർഹതപ്പെട്ടതാണ് എന്ന കാര്യത്തിൽ ആർക്കും എതിർപ്പ് ഉണ്ടാവില്ല. എന്നാൽ മോഹൻലാലിലേക്ക് ഈ പുരസ്കാരം എത്തുന്നതിനുമുമ്പ് ഇതിന് തുല്യമായ അർഹതയുള്ള മമ്മൂട്ടിയുടെ പേര് പോലും എന്തുകൊണ്ട് പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് ഒരു ചോദ്യം തന്നെയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മത താൽപര്യങ്ങൾക്ക് ചേർന്ന മതത്തിൽ ജനിച്ച
ആളല്ല എന്നതാണ് അവഗണനയ്ക്ക് കാരണം എന്നുവരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. വിമർശനങ്ങൾ ഏത് തരത്തിൽ ആയാലുംശരി മലയാളത്തിൻറെ മഹാനടനായ മമ്മൂട്ടിയും ഫാൽക്കെ പുരസ്കാരത്തിന് യോഗ്യതയുള്ള ആളാണ് എന്ന കാര്യത്തിൽ തർക്കം ഒന്നും വേണ്ട