കെ .സി.വേണുഗോപാലിനെ വെട്ടാൻ എല്ലാ ഗ്രൂപ്പുകളും രംഗത്ത്………

രാഹുൽ ഗാന്ധിയും കയ്യൊഴിഞ്ഞു...............

എന്തെല്ലാമോ സൂത്രപ്പണികളിലൂടെ രാഹുൽഗാന്ധിയുടെ ഇഷ്ടക്കാരനായി മാറി കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് രണ്ടാമനായി വാഴുന്ന കെ സി വേണുഗോപാലിൻറെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ സഹികെട്ട കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ എല്ലാ ഗ്രൂപ്പ് നേതാക്കളും ഇപ്പോൾ കെ സിവേണുഗോപാലിനെതിരെ തിരിഞ്ഞിരിക്കുന്നതായി വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . ഏറ്റവും ഒടുവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളെ പോലും തള്ളിക്കൊണ്ട് തനിക്ക് ഇഷ്ടമുള്ള ആളെ നിയമിച്ചതോടെയാണ് കോൺഗ്രസിൻറെ എല്ലാ ഗ്രൂപ്പ് നേതാക്കളും ശത്രുവായി വേണുഗോപാലിനെതിരെ മാറിയിരിക്കുന്നത്. ഒരു ഘട്ടത്തിൽ കേരളത്തിൽ നേതാക്കളായ സതീശൻ ,ഷാഫി പറമ്പിൽ ,രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ യുവ തുർക്കികളെ ഒപ്പം നിർത്തിക്കൊണ്ട് പരമ്പരാഗത ഗ്രൂപ്പുകളെയെല്ലാം തകർക്കാൻ, കെ.സി. നടത്തിയ നീക്കങ്ങളെല്ലാം വലിയതോതിൽ വിജയം കണ്ടിരുന്നതാണ് . കെ സിയുടെ തന്ത്രപരമായ കളികളെ കേരളത്തിലെ മുതിർന്ന നേതാക്കളെ ഒതുക്കിനിർത്തി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ കടന്നു കയറി ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ ഉള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് വേണുഗോപാലിനെ ഒതുക്കാൻ ഇപ്പോൾ എല്ലാ ഗ്രൂപ്പുകളും ഒരുമിച്ചിരിക്കുന്നത്.

The Congress at war in Kerala and the rise of K.C. Venugopalകോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഇന്ത്യ സഖ്യത്തിലെ പ്രധാന പാർട്ടി നേതാക്കൾക്ക് ആർക്കും കെ.സി. വേണുഗോപാലിനോട് ഒരു താല്പര്യവും ഇല്ല. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യണമെങ്കിൽ ഹിന്ദി ഭാഷ നന്നായി അറിഞ്ഞിരിക്കണം .വേണുഗോപാലിന് ഇത് വശമില്ലാത്ത കാര്യമാണ്. മാത്രവുമല്ല, ഇന്ത്യസഖ്യത്തിലെ വലിയ പാർട്ടികളുടെയും നേതാക്കന്മാരുടെ പോലും ജനസമ്മതി ഇല്ലാത്ത ആളാണ് വേണുഗോപാൽ.
ഇതിനിടയിലാണ് കെ.സി. വേണുഗോപാലിനെ കോൺഗ്രസിന്റെ സംഘടനാകാര്യ സെക്രട്ടറി സ്ഥാത്തു നിന്നും മാറ്റി , അറിയപ്പെടുന്ന മറ്റൊരു നേതാവിനെ ആ സ്ഥാനത്ത് നിയോഗിക്കണം എന്ന ആവശ്യം പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉയർത്തിയിരിക്കുന്നത്. രാഹുൽഗാന്ധിയും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ദേശീയതലത്തിലും പ്രത്യേകിച്ചും ഉത്തരേന്ത്യ മുഴുവനും അറിയപ്പെടുന്ന യുവ നേതാവായ സച്ചിൻ പൈലറ്റിനെ ഈ സ്ഥാനത്തേക്ക് നിയോഗിക്കുന്നതിന് പ്രിയങ്ക ഗാന്ധിയും അഭിപ്രായം അറിയിച്ചതായി അറിയുന്നു .
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് പോലും കാര്യമായ സ്വാധീനമോ ജനസമ്മതിയോ ഇല്ലാത്ത ആളാണ് കെ.സി. വേണുഗോപാൽ . ഇവിടെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തന പരിചയമോ സ്വാധീനമോ ഇല്ലാത്ത വേണുഗോപാൽ സോണിയ കുടുംബത്തിൽ കടന്നു കയറി അനർഹമായി ദേശീയ സെക്രട്ടറി പദവി സ്വന്തമാക്കുകയാണ് ചെയ്തത് എന്നാണ് കേരള നേതാക്കൾ ആരോപിക്കുന്നത്.സംഘടനാകാര്യ സെക്രട്ടറി പദവിയിൽ നിന്നും മാറ്റപ്പെട്ടാൽ ഇപ്പോൾ ഉള്ള ബന്ധങ്ങളും ആദരവുകളും തകരും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് കേരളത്തിൽ വേരുറപ്പിക്കാനുള്ള നീക്കങ്ങൾ വേണുഗോപാൽ നടത്തുന്നത് .ഇതിനുള്ളിൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനകളുടെ തലപ്പത്ത് സ്വന്തക്കാരെ തിരുത്തി അവയെല്ലാം കൈപ്പിടിയിൽ ആക്കി കഴിഞ്ഞു . കെ എസ് യു – യൂത്ത് കോൺഗ്രസ് – മഹിളാ കോൺഗ്രസ് – ഐ എൻ ടി യു സി തുടങ്ങിയവയുടെ സംസ്ഥാന പ്രസിഡന്റുമാർ എല്ലാം ഇപ്പോൾ വേണുഗോപാലിനെ ചുറ്റിപ്പറ്റി നീങ്ങുകയാണ് .ഇതെല്ലാം തിരിച്ചറിഞ്ഞതോടുകൂടിയാണ് കേരളത്തിലെ കോൺഗ്രസിനകത്തുള്ള പ്രധാന ഗ്രൂപ്പുകളായ എ – ഐ ഗ്രൂപ്പുകളുടെ നേതാക്കന്മാർ ഒറ്റക്കെട്ടായി വേണുഗോപാലിനെതിരെ നീങ്ങുന്നതിനുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത് . ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തല, എം എം ഹസൻ ,കെ മുരളീധരൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ , പി.സി. വിഷ്ണുനാഥ് , കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ വേണുഗോപാലിനെതിരായ കൂട്ടുകെട്ടിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തിൽ പരസ്യമായ പോരിന് ഇറങ്ങാതെ അതീവ രഹസ്യമായി കോൺഗ്രസ് ഹൈക്കമാന്റുമായി നിരന്തരം സമ്പർക്കം പുലർത്തി കെ.സി. വേണുഗോപാലിനെ എഐസിസി നേതൃത്വത്തിൽ നിന്നും പുറത്താക്കുന്നതിനുള്ള നീക്കങ്ങൾ ഈ ഗ്രൂപ്പ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത് .ഏതായാലും ,യൂത്ത് കോൺഗ്രസിൽ തുടങ്ങിയിരിക്കുന്ന കലാപം മൂത്ത കോൺഗ്രസിലേക്ക് പടർന്നുപിടിക്കുന്ന രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് ഇപ്പോൾ ഉരുണ്ടുകൂടിയിരിക്കുന്നത്