അമേരിക്കൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് മംദാനി

തീവ്രവാദം രാജ്യത്ത് എങ്ങനെ നടത്താതിരിക്കും

സൊഹ്റാന്‍ മംദാനിയെ കമ്മ്യൂണിസ്റ്റും
മാർക്സിസ്റ്റുമാക്കുന്നത് രണ്ട് കൂട്ടരാണ്.
ഒന്ന് സാക്ഷാൽ ഡൊണാള്‍ഡ് ട്രംപ് ആണെങ്കിൽ രണ്ടാമത്തെ കൂട്ടർ കേരളത്തിലെ കമ്മികളാണ്.
മംദാനിയെ കമ്മ്യൂണിസ്റ്റാക്കുക വഴി ഡൊണാള്‍ഡ് ട്രംപിന്റെ ഉദ്ദേശ്യം ന്യൂയോർക്കിലെ ആളുകളിലെ കമ്മ്യൂണിസ്റ്റ്‌ വിരോധം ആളിക്കത്തിക്കുക ആയിരുന്നെങ്കിൽ കേരളത്തിലെ കമ്മികളുടെ ഉദ്ദേശ്യം ലോകത്ത് കമ്മ്യൂണിസവും മാർക്സിസവും ഇനിയും മരിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് എടുക്കുകയെന്നതാണ്.
പിന്നെയുള്ളത് മംദാനി, സുടാപ്പിയാണെന്ന
നമ്മുടെ മിത്രങ്ങളുടെ കണ്ടെത്തലാണ്.
അരുന്ധതി പറഞ്ഞത് പോലെ യു.എസ് ഭരണകൂടം വെള്ളമൊഴിച്ച് വളർത്തിയ ഇസ്ലാം വിരോധത്തിന്റെ നടുമുറ്റത്ത്‌,വെള്ളിയാഴ്ച ജുമുഅക്ക് പോകുന്ന ഒരു മുസ്‌ലിം അമേരിക്കയുടെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി എന്നത് മിത്രങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതേ തുടർന്നുണ്ടാകുന്ന സ്വാഭാവിക കുരുപൊട്ടലായി മാത്രം ആ സുടാപ്പി കണ്ടെത്തലിനെ കണ്ടാൽ മതി.
അദ്ദേഹത്തിന്റെ നന്ദി പറയൽ പ്രസംഗത്തിൽ അദ്ദേഹം മികച്ച മാതൃകയായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയാണ് ഉദ്ധരിച്ചത്. താൻ മുന്നോട്ട് വെക്കാൻ പോകുന്ന രാഷ്ട്രീയ
കാഴ്ചപ്പാടിനെ കുറിച്ചുള്ള സൂചനയായി വേണെങ്കിൽ അതിനെ കണക്കാക്കാവുന്നതാണ്.
നെഹ്റു മുന്നോട്ട് വച്ച മാതൃകയിൽ ആസൂത്രിത സാമ്പത്തിക വികസനവും പടിഞ്ഞാറൻ മോഡൽ കോർപ്പറേറ്റ് കേന്ദ്രീകൃത വികസനവും ഒരുമിപ്പിച്ചു കൊണ്ടുള്ള വികസനനയങ്ങളാകും മംദാനിക്ക് മുൻപിൽ ഉണ്ടാവുക.