കേരളത്തിൽ തുടർഭരണത്തിലൂടെ പത്ത് വർഷ കാലാവധി പൂർത്തിയാക്കുന്ന പിണറായി വിജയൻറെ ഭരണകാലത്ത് കേരളം വളർന്നില്ല എങ്കിലും ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സഖാക്കൾ എല്ല നിലയിലും വളർന്നു. പട്ടിണിപ്പാവങ്ങളായ സഖാക്കൾ ഇപ്പോൾ കോടീശ്വരന്മാരായി. സർക്കാർ ബസ്സിൽ ചുറ്റിക്കറങ്ങിയ സഖാക്കൾ ലക്ഷങ്ങളുടെ വിലയുള്ള കാറിൽ സുഖ യാത്ര നടത്തുന്നു. സഖാക്കളുടെ ചെറ്റ കുടിലുകൾ ഇരുന്നിടത്ത് ബഹുനില ബംഗ്ലാവുകൾ. അപ്പോഴും സഖാക്കൾ ഒരു കാര്യം വിളിച്ചുപറയുന്നുണ്ട് തങ്ങളുടെ തൊഴിലാളി വർഗ്ഗ പാർട്ടി എന്ന്.
മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതി കേസുകളിൽ നിറഞ്ഞുനിൽക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്തിന്റെ കാവൽക്കാരൻ ആകുന്നു.
സഹകരണ ബാങ്കുകളിലെ ഭരണക്കാരായ സഖാക്കൾ കോടികൾ അടിച്ചുമാറ്റുന്നു.
പരീക്ഷ എഴുതാതെ പാവം സഖാക്കൾ പി എസ് സി വഴി ജോലിക്കാരാവുന്നു.
പരീക്ഷ എഴുതാത്ത യുവ സഖാക്കൾക്ക് ഡിഗ്രിയും ഡോക്ടറേറ്റും വരെ കിട്ടുന്നു.
ചെങ്കൊടി പിടിക്കുന്ന എഴുത്തുകാർക്കും സിനിമക്കാർക്കും അവാർഡുകൾ കിട്ടുന്നു.
കത്രിക പോലും ഇല്ലാത്ത മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടക്കുന്നു.
ഇടതു കൈ പൊടിഞ്ഞവന്റെ വലതു കൈ പ്ലാസ്റ്റർ ഇടുന്നു.
വിദ്യാഭ്യാസത്തിൽ മന്ത്രി അഭ്യാസം കളിക്കുന്നു.
അയ്യപ്പന് കാവൽ എത്തിയ കള്ളന്മാരായ സഖാക്കൾ സ്വർണ്ണ ശ്രീകോവിലിന്റെ മേൽക്കൂര വരെ അടിച്ചുമാറ്റുന്നു.
ദരിദ്രവാസികൾ നാടാകെ അലയുമ്പോൾ ദരിദ്രരില്ല പ്രഖ്യാപനം നടത്തുന്നു.
പെട്ടിക്കട വരെ പൂട്ടിക്കുന്ന സഖാക്കൾ വ്യവസായ വളർച്ചയുടെ പെരുമ്പറ മുഴക്കുന്നു.
ഇതാണ് ഇന്നത്തെ നമ്മുടെ പ്രബുദ്ധ കേരളം. ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും കഴിയുന്ന പൊതുജനത്തെ കഴുതയാക്കി സഖാക്കൾ ഉറപ്പു പറയുന്നു മൂന്നാം പിണറായി സർക്കാർ വരും എന്ന്. നമുക്കും കാത്തിരിക്കാം ആര് വരും എന്നറിയാൻ.