കേരള മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ആഡംബര ജീവിതം നടത്തുന്ന ഒരു രാഷ്ട്രീയക്കാരനെയും താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരു കാലത്ത് പിണറായി വിജയൻറെ കുടുംബ മിത്രം ആയിരുന്ന കിറ്റക്സ് മുതലാളി സാബു രംഗത്ത് വന്നു. കാലങ്ങളോളം കിറ്റക്സ് കുടുംബവുമായി വലിയ അടുപ്പം ഉണ്ടായിരുന്ന ആളാണ് പിണറായി വിജയൻ. കിറ്റക്സ് ബാബുവിന്റെ പിതാവുമായുള്ള അടുപ്പം വഴിയാണ് ഈ ബന്ധം നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി കിറ്റക്സ് കമ്പനി ഉടമ സാബു കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും എതിരെ കടുത്ത വൈരാഗ്യത്തിൽ ആണ്. പിണറായി വിജയൻറെ ഏറ്റവും വലിയ അടുപ്പക്കാരനായ മുതലാളി എന്ന് അറിയപ്പെട്ടിരുന്ന സാബുവാണ് ഇപ്പോൾ പിണറായി വിജയൻറെ തനി സ്വഭാവങ്ങൾ വിളിച്ചു പറഞ്ഞിരിക്കുന്നത്.
തൻറെ അപ്പനുമായി വലിയ അടുപ്പം ഉണ്ടായിരുന്ന പിണറായി വിജയൻ ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്ന കാര്യവും അങ്ങനെയാണ് താനുമായി അടുപ്പം വളർന്നത് എന്നും സാബു പറയുന്നു. ഒരുകാലത്ത് പിണറായി വിദേശ സന്ദർശനങ്ങൾക്ക് പോയാൽ കിറ്റക്സ് മുതലാളിയും ഒപ്പം ഉണ്ടാകണം എന്ന നിർബന്ധം ഉണ്ടായിരുന്നു. നിരവധി തവണയാണ് ഞാൻ അദ്ദേഹത്തോട് ഒപ്പം വിദേശത്ത് പോയിട്ടുള്ളത്. അന്ന് അദ്ദേഹം പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നും സാബു വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കുകയും മുഖ്യമന്ത്രി പദവിയിൽ എത്തുകയും ചെയ്തതോടുകൂടി പിണറായി വിജയൻ എന്ന സഖാവിൻറെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടായി എന്നും സാബു വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളെ മറന്നു കൊണ്ട് കേരളത്തിൻറെ പരമാധികാരി ഞാനാണ് എന്ന രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സൗഹൃദം നിലനിർത്തുന്നതിനും ബന്ധങ്ങൾ തുടരുന്നതിനും താല്പര്യം കാണിച്ചിരുന്ന പിണറായി വിജയൻ അതെല്ലാം ഉപേക്ഷിക്കുകയും സ്വന്തം കുടുംബത്തെ മാത്രം സർവ്വസ്വവുമായി കാണുകയും ചെയ്യുന്ന ഒരു പിണറായി വിജയനെ ആണ് പിന്നെ പിന്നെ കണ്ടത് എന്നും സാബു വെളിപ്പെടുത്തുന്നു. ആഡംബര ജീവിതം തനിക്കും കുടുംബത്തിനും മാത്രം മതി എന്ന് സ്വഭാവവും ഇപ്പോൾ അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ടാണ് പല അഴിമതികളുടെയും പേരുകാരിലേക്ക് പിണറായി വിജയനും കടന്നുവരുന്നത് എന്നും സാബു കുറ്റപ്പെടുത്തുന്നു. ഏതായാലും ഒരു കാലത്ത് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് റെഡിമെയ്ഡ് തുണിത്തരങ്ങൾ നിർമ്മിച്ച ചെറിയതോതിൽ ബിസിനസ് നടത്തിയ ആ കുടുംബമാണ് ഇപ്പോൾ കിറ്റക്സ് മുതലാളിയായി വളർന്നത്. കിറ്റക്സ് മുതലാളിയായ സാബുവിന്റെ പിതാവ് ജേക്കബ് ജനസേവനത്തിന് താല്പര്യ കാണിച്ചിരുന്ന ആളായിരുന്നു. അതിൻറെ ഭാഗമായാണ് പിണറായി വിജയനുമായി അദ്ദേഹം അടുപ്പം പുലർത്തിയത്. വൈദ്യൻ അല്ല എങ്കിലും സ്വമേധയാ ചികിത്സാരീതികൾ പഠിച്ചെടുത്ത ജേക്കബ് വീടിനോട് ചേർന്ന് ആയുർവേദ ചികിത്സ നടത്തുന്ന പരിപാടിയും ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് ചികിത്സ തേടി പിണറായി കിറ്റക്സ് കുടുംബത്തിൽ എത്തുന്നത്. മാസംതോറും ചികിത്സയ്ക്ക് എത്തിയ പിണറായി കിറ്റക്സ് മുതലാളി ജേക്കബ്ബുമായി ആണ് ആദ്യം അടുപ്പം ഉണ്ടാക്കിയത്. ആ അടുപ്പമാണ് ഇപ്പോഴത്തെ മുതലാളിയായ സാബുവിലേക്കും വ്യാപിച്ചത്. ഏതായാലും പഴയ പിണറായി വിജയൻ അല്ല ഇപ്പോൾ ഉള്ളത് എന്നും തൊഴിലാളികൾ എന്നൊക്കെ പറഞ്ഞാൽ വെറും പുച്ഛമായി കാണുന്ന കമ്മ്യൂണിസ്റ്റ്കാർക്ക് ചേരാത്ത സ്വഭാവമുള്ള ഒരു സഖാവാണ് യഥാർത്ഥ പിണറായി വിജയൻ എന്നും കിറ്റക്സ് സാബു കുറ്റപ്പെടുത്തുകയാണ്.