വിവരക്കേടിന്റെ പര്യായമാണോ കോൺഗ്രസ് നേതാക്കൾ….

വിവരക്കേടിന്റെ പര്യായമാണോ കോൺഗ്രസ് നേതാക്കൾ....

പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന നേതാക്കളെയും പ്രവർത്തകരെയും കണ്ടാൽ മൈൻഡ് ചെയ്യാത്ത കോൺഗ്രസ് നേതാക്കൾ സിനിമക്കാരോ സാഹിത്യക്കെയായ സെലിബ്രിറ്റുകളെ കണ്ടു കഴിഞ്ഞാൽ പിന്നെ ബോധം കെട്ടു വീഴുന്ന ഏർപ്പാടാണ് നമ്മൾ കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും പ്രമാണിമാരെ സ്ഥാനാർഥികളാക്കി എന്നൊക്കെ കൊട്ടിഘോഷിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടിയുടെ പൂരമാണ് വരാൻപോകുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഒരുപാട് നേതാക്കൾ ഉണ്ട്. അവരെ ഒന്നും സ്ഥാനാർഥി നിർണയക്കാരായ നേതാക്കന്മാർക്ക് കണ്ണിൽ പിടിച്ചിട്ടില്ല. അപ്പോഴാണ് പാർട്ടിക്ക് വേണ്ടി ഇന്നുവരെ ഒരു പണിയും എടുക്കാത്ത സിനിമക്കാരനായ വി.എം വിനുവിനെ ചുമന്നു കൊണ്ടുവന്നു സ്ഥാനാർത്ഥിയാക്കാൻ ചില കോൺഗ്രസ് നേതാക്കൾ ആവേശം കാണിച്ചത്. വിനു എന്ന സിനിമ സംവിധായകൻ മത്സരിക്കാൻ വന്നാൽ അതിൻറെ പേരിൽ പിന്നെ കേരളത്തിലെ മുഴുവൻ സീറ്റുകളിലും കോൺഗ്രസും യുഡിഎഫും കുതിച്ചു കയറ്റം ഉണ്ടാകുമെന്നുള്ള മണ്ടൻ ബുദ്ധിയാണ് കോൺഗ്രസ് നേതാക്കളെ ഈ തീരുമാനത്തിൽ എത്തിച്ചത്. നോമിനേഷൻ കൊടുക്കാൻ ചെന്നപ്പോൾ ആണ് വിഐപി സ്ഥാനാർഥിക്ക് വോട്ട് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്.

സ്ഥാനാർത്ഥിത്വം നടക്കാതെ വന്നപ്പോൾ സംവിധായകനായ ബിനു ആവേശത്തോടെ ഹൈക്കോടതിയിൽ എത്തി. കേസ് വാദത്തിനിടയിൽ സാക്ഷാൽ സംവിധായകന് കോടതി നല്ല കൊട്ടും കൊടുത്തു. സെലിബ്രിറ്റികൾ ആയിട്ട് നടന്നാൽ മാത്രം പോരാ കുറഞ്ഞത് പത്രമെങ്കിലും വായിക്കണം. ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെങ്കിൽ സ്വന്തം വോട്ട് എങ്കിലും ഉറപ്പാക്കിയിരിക്കണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് ഹൈക്കോടതി ജഡ്ജി സംവിധായകനെ കളിയാക്കിയത്. ഇതെല്ലാം പരിശോധിക്കുവാൻ ഉള്ള ബാധ്യത രാഷ്ട്രീയ പാർട്ടികൾക്കും ഇല്ലേ എന്നും കോടതിയിൽ ചോദിച്ചു.എന്തായാലും വെറുതെ ചെന്ന് നാണംകെട്ടു പോരേണ്ട ഗതികേടാണ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായത്.
യഥാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഉള്ളിൽ നടക്കുന്നതൊക്കെ എന്താണ് . നേതാക്കന്മാർക്ക് എല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രിയാകണം അതിനുള്ള നെട്ടോട്ടത്തിൽ ആണ്. സാധാരണ പ്രവർത്തകർ ആണെങ്കിൽ പാർട്ടി വല്ലാതെ കുഴഞ്ഞു കിടക്കുന്നതിനാൽ താഴെത്തട്ടിൽ മരവിപ്പിന്റെ ഗതികേട് അനുഭവിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രവർത്തനം ഉണ്ടാകേണ്ടത് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വാർഡ് പ്രവർത്തനമാണ്. കോൺഗ്രസിൽ മണ്ഡലം കമ്മിറ്റികളും വാർഡ് കമ്മിറ്റികളും എല്ലാം മരവിച്ചു കിടക്കുകയാണ്. പലതവണ പുനസംഘടന നടത്തുന്നതിന് നീക്കം ഉണ്ടായെങ്കിലും നേതാക്കന്മാരുടെ തമ്മിലടി മാറാത്തതിനാൽ ഇതൊന്നും നടന്നിട്ടില്ല. അങ്ങനെ നടുവൊടിഞ്ഞു കിടക്കുന്ന അവസരത്തിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വന്നത്. 23,000 ത്തോളം വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ എല്ലാം വോട്ട് ചേർക്കലും മറ്റും ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരു നേതാവിനും കൃത്യമായി ഉത്തരം ഉണ്ടാകില്ല. അതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഇപ്പോഴത്തെ അവസ്ഥ.കഷ്ടം