ബിജെപി എന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ചാണക്യ തന്ത്രക്കാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തവർഷം ആദ്യം നടക്കുന്ന ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നം വെച്ചുകൊണ്ട് കരുക്കൾ നീക്കി തുടങ്ങി. ബീഹാറിൽ ബിജെപിയും സഖ്യകക്ഷികളും തോറ്റു ഓടും എന്നൊക്കെ ആയിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ചില പ്രവചനങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തി എന്ന് മാത്രമല്ല കോൺഗ്രസിന്റെയും കൂട്ടുകാരായ കക്ഷികളുടെയും അടിത്തറ ഇളക്കിക്കൊണ്ട് വമ്പൻ വിജയമാണ് ബിജെപി അവിടെ നേടിയത്. ഇതോടുകൂടി ബിജെപിയുടെ തന്ത്രങ്ങൾ മെനയുന്ന പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇനി എവിടെയാണ് കളികൾ തുടങ്ങേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുത്തത് ആയിട്ടാണ് വാർത്തകൾ വരുന്നത്. ബീഹാറിലെ വമ്പൻ വിജയവും അതുവഴി പാർട്ടി ഉണ്ടായ വലിയ ഉയർച്ചയും ബിജെപി നേതാക്കൾക്ക് ആവേശം ഉണ്ടാക്കിയിരിക്കുകയാണ്. ആ ആവേശം കൂടി മുതലെടുത്തുകൊണ്ട് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും വമ്പൻ വിജയം നേടുന്നതിനാണ് ഇരുവരും കരുക്കൾ നോക്കുന്നത്.
അടുത്തവർഷം ആദ്യം കേരളത്തിൽ നടക്കുന്നതുപോലെ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളം പ്രധാനമന്ത്രിയും അമിത് ഷായും അവരുടെ കണക്കുകളിൽ പ്രാധാന്യത്തോടെ കാണുന്നില്ല.
പശ്ചിമ ബംഗാൾ സംസ്ഥാനത്തിനൊപ്പം തമിഴ്നാട്ടിലും കൂടി ബിജെപിയുടെ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഇരുവരും ഉന്നം വെയ്ക്കുന്നത്. പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ ഭരണം അവസാനിപ്പിക്കാൻ എല്ലാ കളികളും ബിജെപി നടത്തിക്കൊണ്ടിരിക്കുകയാണ്. കർഷകര അടക്കമുള്ള ആൾക്കാരെ സഹായിക്കുന്ന കേന്ദ്ര പദ്ധതികൾ പശ്ചിമബംഗാളിലേക്ക് വാരിക്കോരി കൊടുക്കുകയാണ്. തമിഴ്നാട്ടിൽ അത്തരം ഒരു ശക്തി ബിജെപിക്ക് ഇപ്പോൾ വരെ ഇല്ല. എന്നാൽ തമിഴ്നാട്ടിലെ ശക്തിയുള്ള ബിജെപി യോടൊപ്പം നിൽക്കുന്ന എ ഐ എ ഡി എം കെ യും മറ്റു ജില്ല പാർട്ടികളും ബിജെപിയുമായി സഹകരിക്കുന്നുണ്ട്. പുതിയതായി തമിഴ്നാട്ടിൽ പാർട്ടി ഉണ്ടാക്കി വലിയ ജനസ്വാധീനം നേടിയ ചലച്ചിത്രതാരം വിജയ്യുടെ പാർട്ടിയെ ബിജെപി മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള രഹസ്യ നീക്കങ്ങളും പ്രധാനമന്ത്രി നടത്തുന്നുണ്ട്. വിജയ്യുടെ പാർട്ടിയെ കിട്ടിയാൽ തമിഴ്നാട്ടിൽ ഭരണം പിടിച്ചെടുക്കാം എന്ന വിശ്വാസമാണ് നരേന്ദ്രമോദിക്കും അമിത് ഷാക്കും ഉള്ളത്. ഏതായാലും ഇപ്പോൾ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പലതരത്തിലുള്ള ആയുധങ്ങൾ മാറിമാറി പ്രയോഗിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കിയ മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് അതുകൊണ്ട് പശ്ചിമബംഗാളിന്റെയും തമിഴ്നാടിന്റെയും കാര്യത്തിലും അതുതന്നെ സംഭവിക്കും എന്നാണ് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.