കെജരിവാളിന്റെ കൂട്ടുകാരെല്ലാം പാർട്ടി വിടുന്നു….
ആം ആദ്മി പാർട്ടി തമ്മിൽ തല്ലി തകരും………..
രാജ്യത്ത് നടക്കുന്ന അഴിമതികൾ എല്ലാം തുടച്ചു നീക്കാനുള്ള ചൂലുമായി രാഷ്ട്രീയത്തിൽ കടന്ന് മുൻ ഐ എ എസ് കാരനാണ് കെജരിവാൾ. ഡൽഹിയിൽ ഒരു കാരണവർ ഗാന്ധിയൻ വേഷം അണിഞ്ഞു ഏറെ നാൾ നടത്തിയ ലോക്പാൽ സമരത്തിൽ പങ്കാളിയായി മുന്നിൽ വരുകയും പിന്നീട് അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ മൊത്ത കച്ചവടക്കാരനായി മാറുകയും ചെയ്ത ആളാണ് കജരിവാൾ. വലിയ തോതിലുള്ള ജനകീയ പിന്തുണയാണ് തുടക്കത്തിൽ കജരി വാളിനും അദ്ദേഹം ഉണ്ടാക്കിയ എ എ പി എന്ന പാർട്ടിക്കും കിട്ടിയത്. ആദ്യം തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്ന് ഡൽഹി ഭരണം പിടിച്ചെടുത്തു വിലസിയ കജരിവാൾ പിന്നീട് പഞ്ചാബ് സംസ്ഥാനത്തിന്റെ ഭരണവും കയ്യിലാക്കി. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജ്യമെമ്പാടും വളരാൻ സാധ്യതയുള്ള വമ്പൻ പാർട്ടിയായി എ.എ.പി.മാറും എന്നു വരെയുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഡൽഹി ഭരണത്തിന് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ചുക്കാൻ പിടിച്ച കെജ്രിവാൾ തന്നെ അഴിമതി കേസിൽ പ്രതിയായി മാസങ്ങളോളം ജയിലിൽ കഴിയുന്ന സ്ഥിതി വന്നു. ഇതോടുകൂടി കജരിവാളിന്റെ പാർട്ടിയുടെ ഇമേജ് തകരുന്ന സ്ഥിതിയും വന്നു. അഴിമതി വിരുദ്ധനായി പാർട്ടി ഉണ്ടാക്കി മുന്നിൽ നിന്ന കജരിവാൾ തന്നെ അഴിമതി കേസിൽ ജയിലിൽ ആയി എന്നത് മാത്രമല്ല ഈ അവസരത്തിൽ പോലും മുഖ്യമന്ത്രിപദം ഒഴിയാതെ ജയിലിൽ കിടന്ന് ഭരണം നടത്തുന്നതിന് വാശി പിടിക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിൻറെ പേരിൽ വിമർശനങ്ങൾ ഉയരുവാൻ തുടങ്ങി. ഇത് മാത്രമായിരുന്നില്ല മന്ത്രിസഭയിൽ കജരിവാളിന് ഒപ്പം മന്ത്രിമാരായ മറ്റുചിലരും അഴിമതി കേസിൽ ജയിലിൽ അകത്തായി. അങ്ങനെ തകർച്ചയിലേക്ക് നീങ്ങിയ ഡൽഹി സർക്കാരിന് പുതിയ ഭീഷണിയായി കെജ്രിവാളിന്റെ അടുപ്പക്കാർ അടക്കമുള്ള നേതാക്കന്മാർ പാർട്ടി വിട്ട് ബിജെപി അടക്കമുള്ള മറ്റു പാർട്ടികളിലേക്ക് പോകുന്ന വാർത്തകളാണ് പിന്നെ വന്നത്. കജരിവാളും അദ്ദേഹത്തിൻറെ രാഷ്ട്രീയ പാർട്ടിയും ഇപ്പോൾ പലതരത്തിലുള്ള ആക്ഷേപങ്ങളുടെ നടുവിൽ കിടന്ന് മറിയുകയാണ്. അഴിമതി വിരുദ്ധ പാർട്ടിയായി കടന്നുവന്നു വരുകയും പാർട്ടിയിലെ എല്ലാ നേതാക്കളും അഴിമതിക്കാരായ മാറുന്നതും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കി. പഞ്ചാബിലും എ.എ.പി പാർട്ടിക്ക് അകത്ത് വലിയ ഭിന്നതകൾ നിറഞ്ഞുനിൽക്കുന്നു എന്നാണ് അറിയുന്നത്. അടുത്ത പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കജരിവാളിന്റെ അടുപ്പക്കാറടക്കം പാർട്ടി വിട്ട് ബിജെപിയിലേക്ക് ഒഴുകും എന്ന വാർത്തകളും വരുന്നുണ്ട്. ഏതായാലും വലിയ ഒരു അത്ഭുതം കണക്കെ അഴിമതി വിരുദ്ധ പാർട്ടിയായി കടന്നുവന്ന കജരിവാളിന്റെ പാർട്ടിയും നേതാക്കളും ഓരോ ദിവസവും കഴിയുന്തോറും ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായി നാണം കെടുകയാണ്. നേതാക്കന്മാരിൽ ഭൂരിഭാഗം പേരും പലതരത്തിലുള്ള അഴിമതിയുടെ കുരുക്കിൽ പെട്ടു നിൽക്കുകയാണ്. ഇപ്പോൾ ഡൽഹിയിലും പഞ്ചാബിലും സംസ്ഥാന ഭരണം നടത്തുന്ന എ. എ. പി. എന്ന പാർട്ടിയുടെ തകർച്ച താമസിയാതെ പൂർണതോതിൽ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കജരിവാളിന്റെ പാർട്ടിയുടെ പ്രമുഖരായ നേതാക്കളെയെല്ലാം ബിജെപിയുടെ നേതൃത്വം വല വീശുകയാണ്. ഇതിന് നേതൃത്വം കൊടുക്കുന്നത് ബിജെപിയുടെ ശക്തനായ നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ആണ്. അതുകൊണ്ടുതന്നെ എല്ലാ തന്ത്രവും ഉപയോഗിച്ച് എ.എ.പി യെ ബിജെപി തകർക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.