വെള്ളാപ്പള്ളിയെ പിണറായി കാറിൽ കയറ്റിയത്

ഷാജൻ സ്കറിയക്ക് സതീശൻ ഇഫ്താർ കൊടുത്തപ്പോൾ പൊട്ടാത്ത കുരു

രുപത്തിനാലു മണിക്കൂറും മുസ്ലീം വിദ്വേഷം തുപ്പുന്ന ഷാജൻ സ്കറിയക്ക് സതീശൻ ഇഫ്താർ കൊടുത്തപ്പോൾ പൊട്ടാത്ത കുരുവാണ് ഏതാണ്ട് 90 വയസുള്ള വയോധികനായ വെള്ളാപ്പള്ളിയെ പിണറായി കാറിൽ കയറ്റിയപ്പോൾ പൊട്ടിയത്..

അതൊരു പ്രത്യേകതരം കുരുവാണ്…സതീശൻ ഗോൾവാക്കറുടെ ചിത്രത്തിൽ വിളക്ക് കൊളുത്തിയതിൽ പൊട്ടാത്ത കുരുവാണത്…ഞാൻ RSS ശാഖയ്ക്ക് കാവൽ നിന്നു എന്ന് സുധാകരൻ പറഞ്ഞപ്പോൾ പൊട്ടാത്ത കുരുവാണ്…കെ സി വേണുഗോപാൽ തൻ്റെ സീറ്റ് ബി ജെ പിക്ക് ദാനം കൊടുത്തപ്പോൾ പൊട്ടാത്ത കുരുവാണത്…ലീഗ് കോ – ലി -ബി സഖ്യമുണ്ടാക്കിയപ്പോൾ പൊട്ടാത്ത കുരുവാണത്..രാഹുൽ ഗാന്ധിയുടെ റാലിയിൽ പച്ചക്കൊടി നിരോധിച്ചപ്പോൾ പൊട്ടാത്ത കുരുവാണത്.
കർണാടകത്തിൽ 100 കണക്കിന് മുസ്ലീങ്ങളുടെ വീടുകൾ തകർത്ത് തണുപ്പത്ത് തെരുവിൽ നിർത്തിയപ്പോൾ പൊട്ടാത്ത കുരുവാണത്..ഹിജാബ് വിഷയത്തിൽ ഹൈബിയെ ഇരുട്ടത്ത് വിരട്ടി കോമ്പ്രമൈസ് ചെയ്യിച്ചപ്പോൾ പൊട്ടാത്ത കുരുവാണത്..ആ കുരു പെട്ടെന്ന് വെള്ളാപ്പള്ളിയെ കണ്ടപ്പോൾ പൊട്ടി…വെള്ളാപ്പള്ളിയല്ല ലക്ഷ്യം,, കമ്മ്യൂണിസ്റ്റുകാരാണ്. പിണറായിയെ ചൂണ്ടയിൽ കുരുക്കാൻ നോക്കുന്നതാണ്…