രാഹുലും പ്രിയങ്കയും പണി തുടങ്ങി..കേരള നേതാക്കളെ ഒതുക്കി ഹൈക്കമാൻ്റ് …………….
രണ്ടുമാസത്തിനുശേഷമുള്ള കേരളനിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വരെ ആസൂത്രണം ചെയ്യാൻ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ മത്സരിക്കുമ്പോൾ മുന്നൊരുക്കവുമായി പാർട്ടി ഹൈക്കമാണ്ട് രംഗത്ത് ..തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, മേൽനോട്ടം വഹിക്കാനും നിശ്ചയിച്ചിരിക്കുന്നത് കോൺഗ്രസ് ഹൈക്കമാണ്ട് നേതാക്കളെയാണ്..

ഗുജറാത്തുകാരനായ മധുസൂദൻ മിസ്ത്രീയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. ഇതുകൂടാതെ സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കളെയും കേരളനിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്. അതോടെ ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രി ആകാം എന്ന ഗ്രൂപ്പ് നേതാക്കളുടെ മോഹത്തിന് അന്ത്യമായിരിക്കുന്നു ..കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലെ മിടുക്കനും മുതിർന്ന നേതാവുമാണ് മധുസൂദൻ മിസ്ത്രി.. ഒരു നേതാവിന്റെയും മുന്നിൽ കീഴടങ്ങാതെ, നിഷ്പക്ഷമായി യോഗ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുകയും ഗ്രൂപ്പിസം തടയുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിലെ നല്ല അഭിപ്രായം നേടിയെടുത്ത വ്യക്തിയാണ് മധുസൂദൻമിസ്ത്രി.. ഇതുതന്നെയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ യുവ നേതാവ് സച്ചിൻ പൈലറ്റിന്റെയും അവസ്ഥ.. ഇവരെ കൂടാതെ കനയ്യ കുമാർ, ഇമ്രാൻ, പ്രതാപ്, കെ ജെ ജോർജ് തുടങ്ങിയവരും കേരള തെരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്..കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമാണ് നിയമസഭ തെരഞ്ഞെടുപ്പ്..
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും നല്ല വിജയം നേടുവാൻ കഴിഞ്ഞതിൽ കോൺഗ്രസ് ഹൈകമാന്റിന് തൃപ്തിയുണ്ട്.. ഈ തെരഞ്ഞെടുപ്പ് സാഹചര്യം നിലനിർത്തി നിയമസഭയിലും ഭൂരിപക്ഷം നേടണം എന്ന കർശനനിർദ്ദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.. ഇത്തവണ കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നു എന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.. പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്നത് കേരളത്തിലെ വയനാട് ലോകസഭ മണ്ഡലമാണ്.. പ്രിയങ്കക്കു മുമ്പ് ഈ മണ്ഡലം രാഹുൽ ഗാന്ധിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.. അതുകൊണ്ടുതന്നെ രണ്ടു നേതാക്കൾക്കും കേരള കാര്യത്തിൽ പ്രത്യേക താല്പര്യമാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഭിന്നതകളും ഗ്രൂപ്പ് കളികളും കണ്ട് സഹികെട്ട നേതാക്കളാണ് രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും.. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള നേതാവ് കേരളത്തിൽ നിന്നുള്ള കെ സി വേണുഗോപാൽ ആണ്.. ഗ്രൂപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച നിരവധി പരാതികൾ രാഹുലിനും പ്രിയങ്കയ്ക്കും മുന്നിൽ കെ സി വേണുഗോപാൽ എത്തിച്ചിട്ടുണ്ട്..ഇതെല്ലാം കണക്കിലെടുത്താണ് കേരള നേതാക്കളുടെ മാത്രം മേൽനോട്ടത്തിൽ നിയമസഭാ സ്ഥാനാർത്ഥി നിർണയം നടത്താതെ ഹൈക്കമാണ്ട് മേൽനോട്ടത്തിൽ നടത്താം എന്ന വാശി രാഹുലും പ്രിയങ്കയും കാണിച്ചിരിക്കുന്നത്..
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമയത്ത് സ്വന്തം ഗ്രൂപ്പുകളിലെ കൂടുതൽ പേർക്ക് സ്ഥാനാർത്ഥിത്വം നൽകി ഭൂരിപക്ഷം കിട്ടിയാൽ അവരുടെ ശക്തി ഉപയോഗിച്ചു മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള കളികളാണ് കേരള നേതാക്കൾ നടത്തിയിരുന്നത്.. ഇതെല്ലാം പൊളിച്ചെഴുതി ഹൈക്കമാൻഡ്..കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പാർട്ടി പ്രവർത്തകരുടെ പരിഗണനയും ജനസമ്മതിയും ജയസാധ്യതയും മാത്രമായിരിക്കും നിരീക്ഷകരായി എത്തിയിട്ടുള്ള ഹൈക്കമാന്റെ പ്രതിനിധികൾ പരിഗണിക്കുക.. അങ്ങനെ വന്നാൽ മുഖ്യമന്ത്രി കുപ്പായം ചുമന്നു നടക്കുന്ന നേതാക്കന്മാരുടെ പിടി വിടാനുള്ള സാഹചര്യവും നമുക്ക് കാണാനാകും..