കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; 3 വയസ്സുള്ള കുട്ടിയടക്കം 11 പേർക്കു പരുക്ക്

പത്തനംതിട്ട ∙ കുമ്പഴ – മലയാലപ്പുഴ റോഡിൽ മയിലാടുപാറക്കു സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 വയസ്സുള്ള കുട്ടിയടക്കം 11 പേർക്കു പരുക്ക്. ഇന്നലെ 11.30ന് തുണ്ടുവിളപ്പടിയിലെ വളവിൽ വച്ചായിരുന്നു അപകടം. മലയാലപ്പുഴ ക്ഷേത്ര ദർശനത്തിനു പോയ സംഘം സഞ്ചരിച്ച കാർ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന അമ്പലപ്പുഴ വെളിമ്പറമ്പ് ആനന്ദ് (32), മാതാപിതാക്കളായ വാസുദേവൻ (67), സുഷമ (62), സഹോദരി ആൻസി (38), ഇവരുടെ മക്കളായ ശ്രീഹരി (12), ജാൻവി (3) എന്നിവർക്കും ബസ് യാത്രക്കാരായ കിഴക്കേചരുവിൽ കൗസല്യ (63), മുക്കുഴി ലിങ്കമ്മാൾ ഭവനം ലിങ്കമ്മാൾ (50), മലയാലപ്പുഴ താഴം കളരിക്കൽ പടിഞ്ഞാറ്റേതിൽ ഗോപകുമാർ (52), പുതുക്കുളം ഏറം തോളൂർ വടക്കേക്കര സുലേഖ (42), വെട്ടൂർ രമ രാജൻ (57) എന്നിവർക്കുമാണ് പരുക്കേറ്റത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു