ബന്ധുവീട്ടിൽ വിരുന്നുവന്ന വയോധിക വാഹനമിടിച്ച് മരിച്ചു
മലപ്പുറം : ബന്ധുവീട്ടിൽലേക്ക് വിരുന്നുവന്ന വയോധിക ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് തൽക്ഷണം മരിച്ചു. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടൻ ഫാത്തിമ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കാളികാവ് പള്ളിശ്ശേരി പാമ്പടിയൻ മുക്കിലാണ് സംഭവം. സഹോദരൻ പുലിയോടൻ അബ്ദുവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വീതി കുറഞ്ഞ ഇട റോഡിലാണ് അപകടം നടന്നത്. ഭാരത് ഗ്യാസിന്റെ സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. കേൾവിതീരെ കുറവായിരുന്ന വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ഫാത്തിമ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.