കണ്ണൂർ തോട്ടടയിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു.

കണ്ണൂർ:  തോട്ടടയിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. പുലർച്ചെ 12.45 ഓടെ മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവൽസിന്റെ ബസ് തലശ്ശേരിയിൽ നിന്നും മീൻ കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസ് തലകീഴായി മറിഞ്ഞുവെന്നും നാട്ടുകാർ പറയുന്നു. പരുക്കേറ്റവരെ കണ്ണൂരിലെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ എമർജൻസി ഡോർ ലോക്ക് ആയിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു.ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.