ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം : യുവാവ് അറസ്റ്റിൽ

കൊ​ല്ലം: ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം ല​ക്ഷ്മി ന​ഗ​ർ 271, റീ​നാ​ഹൗ​സി​ൽ സു​ജു​വാ​ണ് (27) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 10-ന് ​രാ​ത്രിയായിരുന്നു സംഭവം. കൊ​ല്ലം ബീ​ച്ച് റോ​ഡി​ലു​ള്ള ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി ക​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നും ഓ​ഫീ​സി​ൽ നി​ന്ന്​ പ​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സു​ജു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ക്കേ​സി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സു​ജു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു, ജോ​സ്, ഷെ​ഫീ​ക്ക്, എ.​എ​സ്.​ഐ മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.