കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളാണ് ഒരു ചിത്രത്തിൽ .
ചിതറി തെറിച്ച അവരുടെ അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ചതിന് മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈ താങ്ങാവാത്തവർ ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചെല്ലുന്നതാണ് അടുത്ത ചിത്രം.
കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് ബി എസ് സി നേർസായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക് കുറച്ച് നാൾ മുൻപ് പോയത്.
ബി എസ് സി നേർസായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്.ഏറ്റുമാനൂര് സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികൾ കയറി ഇറങ്ങി. വീടിന് തൊട്ടടുത്തുള്ള ഇടവകയുടെ തന്നെ വമ്പൻ ഹോസ്പ്പിറ്റലിൽ ഒരു ജോലിക്കായി കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ.
രണ്ട് മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളി . അതേ സഭാ സമൂഹത്തിലെ ആളുകൾ തന്നെ വെളിപ്പെടുത്തുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ അതേ സഭാ സമൂഹത്തിലെ തന്നെ വിശ്വാസി ആയ ഒരു സ്നേഹിതൻ അയച്ചു തന്നത് കേട്ടപ്പോൾ എഴുതണം എന്ന് തോന്നി.അദ്ദേഹം തന്നെയാണ് ആ ചിത്രവും അയച്ച് തന്നത്.മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന് ലോക്കോ പൈലറ്റ് പറയുന്ന കേട്ടിരുന്നു.
പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു.
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദയത്തിന്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ വന്നപ്പോൾ ഇവർ ചെയ്ത് പോയതാണ്.
തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടി യ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന്, വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട്.
തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല.അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും.ഒരു പക്ഷേ ഇവരുടെ അത്രയും പിടി വിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു.ആത്മഹത്യ പാപമാണെന്ന മത പുരോഹിതരുടെ തെറ്റായ വായ്ത്താരിക്കോ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെം പ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല.അതിന് മനുഷ്യർ തന്നെ വേണം. ഇത് പറയുമ്പോൾ ഇതുകൂടി പറയാതെ പോകരുതല്ലോ. ഫാദർ ബിനുവിനെ അറിയാത്തവരായി ഇപ്പോൾ മലയാളികളില്ല.
നമ്മുടെ കേരളം കൊലകളത്തിലേക്ക് വിശ്വാസികളെ തള്ളി വിടുന്ന ചില വൈദിക തെമ്മാടികളുടെ കേന്ദ്രമായി മാറി.
ഈ കാരിത്താസ് ഡയറക്ടർ ഫാദർ ബിനു കുന്നത്ത് തകർത്ത് എറിഞ്ഞത് ഒരു കുടുംബത്തെ ആണ്. കൂടാതെ 14 വയസുള്ള ഒരു മകനെ അനാഥമാക്കി. ക്നാനായ സഭക്കാരുടെ ധാർഷ്ടിയവും, ഗുണ്ടായിസവും, അഹങ്കാരവും മൂലം ഒരു അറവ് ശാലയിൽ നിന്ന് പിച്ചി ചിന്തി കഷ്ണം കഷ്‌ണമായി കിട്ടുന്ന മാംസം കണക്കെ പിച്ചി ചീന്തി ചിന്നി ചിതറിയ, തിരിച്ചറിയാനാവാത്ത വിധം ഒരു പിടി മാംസ കക്ഷണങ്ങൾ ആണ് ഏറ്റുമാനൂർ റെയിൽവേ ട്രാക്കിൽ നിന്ന് കിട്ടിയത്. ചിന്നി ചിതറിയത് ഒന്നും അറിയാത്ത, നിഷ്കളങ്കതയുള്ള, ഓമനത്വം നിറഞ്ഞ രണ്ട് കുഞ്ഞു മക്കളും, ഇനി എങ്ങനെ ജീവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്ന് നിരാശയോടെ ജീവിതം തള്ളി നീക്കി അവസാന പ്രതീക്ഷയായ കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് ഒരു ജീവിതമാർഗം എന്ന പ്രതീക്ഷയോടെ ആ ആശുപത്രി പടികൾ ചവിട്ടി കയറിയ വേഗത തിരിച്ച് ഇറങ്ങിയപ്പോൾ ഇല്ലായിരുന്നു. അവസാന വാതിലും തനിക്ക് മുന്നിൽ കെട്ടിയടച്ചപ്പോൾ ഇനി എന്ത് എന്ന വലിയ ചോദ്യത്തിന് മുന്നിൽ ഉത്തരം ഇല്ലായിരുന്നു. ആ പാവം ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേ രാത്രീ എങ്ങനെ ആണ് കഴിച്ച് കൂട്ടിയത് എന്ന് ഓർക്കുമ്പോൾ നമ്മുടെയെല്ലാം മനസ് വല്ലാത്ത ശൂന്യതയിലേക്ക് പോകുന്നു. മരണത്തെ ഓരോ മിനിറ്റിലും മുന്നിൽ കണ്ട്, ആ പാവം കുഞ്ഞു മക്കളെ താൻ അമിഞ്ഞ നൽകിയ മാറോട് ചേർത്ത് നിർത്തി നിർവികാരതയോടെ എത്ര തവണ ആ മാതാവ് ഈ മക്കളെ ചുംബിച്ചിട്ടുണ്ടാവണം. ആ നിമിഷങ്ങൾ എന്ത് മാത്രം കണ്ണിൽ ഇരുട്ട് എന്നപോലെ കടന്ന് പോയി. ആ മക്കൾ ഉറങ്ങിയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ആ ‘അമ്മ ഉറങ്ങിട്ടില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. നല്ല ഡ്രസ്സുകൾ ധരിച്ച് വെളുപ്പിന് 5:30 ന് ദേവാലയത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി ആരും കേൾക്കാനോ, കാണാനോ, പരിഭവവും, കുത്തുവാക്കുകളോ, ജോലിയോ, ജോലിക്ക് വേണ്ടി ശുപാർശ ഒന്നും വേണ്ടാത്ത മറ്റൊരു സ്ഥലത്തേക്ക് മൂവരും കെട്ടിപിടിച്ച് യാത്രയായി… അകലെ നിന്നും വലിയ ചൂളം വിളിയോടെ ആർത്തലച്ച് വന്ന ട്രെയിന് മുന്നിൽ ആ കുഞ്ഞു മക്കൾ ജീവന് വേണ്ടി കുതറിയോ എന്നും എനിക്ക് അറിയില്ല. എന്തായാലും ഒരു വൈദികൻ മൂലം കശാപ്പ് ശാലയിലെ അറവ് മാട് കണക്കെ റെയിൽവേ ട്രാക്കിൽ ചിന്നി ചിതറി സ്വപ്നങ്ങളും, വികാരങ്ങളും, പ്രതീക്ഷകളും നിരാശകളും എല്ലാം.
ഇനി ആരാണ് ബിനു കുന്നത്ത്?
അറവ് ശാലയിലേക്ക് മൃഗങ്ങളെ തള്ളി വിടുന്ന ഡ്രാക്കുളയാണ്. ബിനുവിന്റെയും കുടുംബത്തിന്റെയും ആസ്തി എന്താണ്? സ്വന്തം സഭയിലെ വിശ്വാസികൾക്ക് കാരിത്താസ് ആശുപത്രിയിൽ ഉള്ള കച്ചവട സ്ഥാപനങ്ങൾ നൽകാതെ ഒരു പ്രത്യേക വിഭാഗത്തിന് നൽകി ബിനു മാതൃക ആയി. ഈ മരണത്തിൽ ബിനുവിനെതിരെ കേസ് എടുത്ത് ഈ കയ്യാമം വച്ച് തെരുവിൽ നടത്തണം. ബിനുവിന്റെ സാമ്പത്തിക ഉറവിടത്തെ സംബന്ധിച്ച് ഞാൻ ഐ ടി ഡിപ്പാർട്മെന്റിനും, എൻഫോസ്‌മെന്റിനും പരാതി നൽകുകയാണ്. ക്നാനായ സഭക്കാർ അഹങ്കാരികളും, ഞാൻ എന്ന ഭാവവും ഞങ്ങൾ എന്തോ ആണ് എന്ന് മേനി നടിക്കുന്ന കുറെ വർഗ്ഗങ്ങൾ. സ്വന്തം കൂടപിറപ്പുകളുടെ വേദനയും നൊമ്പരങ്ങളും തിരിച്ചറിയാൻ കഴിയാതെ കൂടെ നിർത്താൻ കഴിയാത്ത ഇവർ എന്ത് പാരമ്പര്യം അവകാശപെട്ടാലും അത് വ്യർത്ഥം ആണ്. കത്തോലിക്കാ സഭയിൽ നിന്ന് ഇവരെ പുറത്താക്കണം.
എന്റെ മുന്നിൽ മൂന്ന് വിവാഹ മോചന കേസുകൾ വന്നിരുന്നു. ഈ മൂന്ന് കേസുകളും ക്നാനായ വൈദികർ അട്ടി മറിച്ചു. നാല് മാസം പ്രായമുള്ള ഒരു യുവതിയുടെ വിവാഹം മോചിപ്പിക്കാൻ ക്നാനായ വൈദികൻ കൂട്ട് നിന്നു. കൂടാതെ കടുത്തുരുത്തിയിൽ ഉള്ള ഒരു കുടുംബ വിഷയം വന്നപ്പോഴും ഞാൻ വികാരിയച്ചനെ ഇടപെട്ട് സംസാരിച്ചപ്പോൾ അതും ഡിവോഴ്സ് ആക്കി. കൊതമഗലത്തും ഇത് തന്നെ.
ക്നാനായ എന്ന പാരമ്പര്യ വാദികളുടെ മുഖം വലിച്ച് കീറണം. ബിനുവിനെതിരെ നിയമപരമായ എല്ലാ മാർഗവും ഞാൻ തേടും. ഇത്തരം ക്രൂരന്മാരായ വൈദിക ഗുണ്ടകൾ സഭയിൽ വേണ്ട.
ആർകെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടെകിൽ, പ്രശ്‌നങ്ങൾ അഭിമുഖികരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മഹാത്മാ ന്യൂസിൽ കോൺടാക്ട് ചെയ്യാം. whatapp നമ്പർ 9895733833 ഒരിക്കൽ കൂടി whatapp നമ്പർ 9895733833