എം​ഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

ആ​ലു​വ: എം​ഡിഎംഎയുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. എ​ട​ത്ത​ല മാ​യി​ന്ത​രി​യ​ക​ത്ത് അ​ബ്ദു​ൽ റ​ഹ്മാ​നെ(33)യാണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷൽ സ്‌​ക്വാ​ഡ് അറസ്റ്റ് ചെയതത്. 22.7777 ഗ്രാം ​എം​ഡിഎംഎയുമായിട്ടാണ് യുവാവ് അറസ്റ്റിലായത്.

കൊ​ടി​കു​ത്തി​മ​ല​യി​ൽ വ​ച്ചാ​ണ് സ്കൂ​ട്ട​റിൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​നെ എംഡിഎംഎയുമായി എ​ക്സൈസ് സംഘം പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്, പ്രതിയുടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ എം​ഡിഎംഎ, മൊ​ബൈ​ൽ ഫോ​ൺ, വെ​യിം​ഗ് മെ​ഷീ​ൻ, ലാ​പ്ടോ​പ്, 28500 രൂ​പ​ എ​ന്നി​വ​ കണ്ടെടുത്തു.

എക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​സ​ജീ​വ് കു​മാ​ർ, എം.​ടി. ഹാ​രി​സ്, ഹ​ർ​ഷ​കു​മാ​ർ, ജ​യ​ദേ​വ​ൻ, നി​ഷ എ​ന്നി​വ​രടങ്ങിയ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.