പതിനഞ്ചുകാരിയായ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കിനുള്ളിലിട്ടു; യുവാവ് അറസ്റ്റിൽ
ത്രിപുര: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കിനുള്ളിലിട്ട യുവാവ് അറസ്റ്റിൽ. അഗര്‍ത്തലയിലെ അരാലിയയിലാണ് സംഭവം. 15 വയസ്സുള്ള ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം രണ്ടായി വെട്ടിമുറിച്ചതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ രണ്ട് പാക്കറ്റുകളിലായി പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ദമ്പതികളെ കാണാതാവുകയും അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.