ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ ;മൂന്നുപേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. കോളനിവാസികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതര പരിക്കുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു. സംഘര്‍ഷം: തിരുവനന്തപുരത്ത് 3 പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് പരുക്കേറ്റവരുടെ മൊഴിയിലുള്ളത്. പുറത്തു നിന്നുള്ളവര്‍ രാത്രി ഇവിടെയെത്തുന്നത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായി. ലഹരി വില്‍പനക്കായിട്ടാണ് ഇവര്‍ എത്തുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച്‌ ആയുധങ്ങളുമായി തിരികെയെത്തി ആക്രമണം നടത്തുകയായിരുന്നു.