എസ്‌ഐ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന്; പോലീസ് കോടതിയിൽ

തൃശൂര്‍: തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് പോലീസ് കോടതിയിൽ. കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തൃശൂർ എസിപിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. രക്ത പരിശോധന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ആമോ​ദ് മദ്യപിക്കുന്നത് കണ്ടില്ലെന്ന് സിഐയുടെ ഡ്രൈവർ നൽകിയ മൊഴിയും നിർണായകമായി.നെടുപുഴ സിഐ ദിലീപ് കുമാറാണ് ആമോദിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു ആമോദിനെതിരെയെടുത്ത് കേസ്. എന്നാൽ കള്ളക്കേസില്‍ അറസ്റ്റിലായ ആമോദ് ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയാണ്