ഏഴുവയുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യചെയ്തു
പത്തനംതിട്ട: ഏഴുവയുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യചെയ്തു. പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. തട്ടാരുപടി കൊട്ടാരമംഗലം റോഡിന് സമീപം താമസിക്കുന്ന മാത്യു ടി. അലക്സ് (45) ആണ് തൂങ്ങിമരിച്ചത്. മൂത്ത മകന് മെല്‍വിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കുട്ടിക്ക് വിഷം നല്കിയൊ ശ്വാസം മുട്ടിച്ചൊ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സുഖമില്ലാത്ത കുട്ടി ആയിരുന്നു മെല്വിന് എന്ന് പോലീസ് പറയുന്നു. മാത്യവും രണ്ട് ആണ് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇയാളുടെ ഭാര്യ വിദേശത്താണ്. ഇളയ മകന് ആല്‍വിനാണ് മരണവിവരം നാട്ടുകാരെ അറിയിച്ചത്. പിന്നീട് പോലീസ് സ്ഥലത്തെത്തി.