വൃദ്ധയോട് അ​പ​മ​ര്യാദ​യാ​യി പെ​രു​മാ​റു​ക​യും ദേ​ഹോ​പ​ദ്ര​വം ഏല്പി​ക്കു​ക​യും ചെ​യ്ത കേസിലെ പ്ര​തി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വൃദ്ധയോട് അ​പ​മ​ര്യാദ​യാ​യി പെ​രു​മാ​റു​ക​യും ദേ​ഹോ​പ​ദ്ര​വം ഏല്പി​ക്കു​ക​യും ചെ​യ്ത കേസിലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രു​മ്പ കു​ന്ന​ത്തു​ന​ട ചെ​റു​ശ്ശേ​രി​വീ​ട്ടി​ൽ ജ​യ​ശ​ങ്ക​റിനെയാണ് (33) നെ​ടു​മങ്ങാ​ട് പൊ​ലീ​സ് അ​റസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 9ന് എ​ട്ടാം​ക​ല്ലി​ലെ പ​രാ​തി​ക്കാ​രി​യു​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ പ്ര​തി​ ചോ​റ് ചോ​ദി​ച്ച​പ്പോ​ൾ വെ​ന്തി​ല്ലെ​ന്ന് പറഞ്ഞ​തി​ന്റെ വി​രോ​ധ​ത്താ​ൽ ചീ​ത്ത വി​ളി​ച്ച്​ ക​ട​യി​ലേക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും വി​ല്പ​ന​യ്ക്ക്​ വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. തു​ട​ർന്ന് വൃ​ദ്ധ​യെ ത​ട​ഞ്ഞു​നിറുത്തി ത​ള്ളവി​ര​ൽ കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ത്തു​ക​യും ധ​രി​ച്ചിരു​ന്ന വസ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ത​ല പി​ടി​ച്ച് വ​ലി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വൃ​ദ്ധ​യു​ടെ പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.