സൗജന്യ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുക്കറി, ബേക്കറി, ഫുഡ് ആന്റ് ബീവറേജ് സർവ്വീസ്, ഹൗസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. പത്താം ക്ലാസ് യോഗ്യതയുള്ള 18 വയസ്സ് തികഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അതത് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി നേരിട്ട് ലഭ്യമാകുന്നതാണ്.