‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പ്രിയ നടി ഭാവന തിരിച്ചെത്തുന്ന ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ട്രെയിലർ പുറത്തിറക്കിയത്. ബാലകാല പ്രണയത്തിന്റെ ഓർമകളും വിരഹവും കാണിക്കുന്നതാണ് ട്രെയിലർ.

ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തുംനവാഗതനായ ആദിൽ മൈമൂനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയിൻമന്റ്‌സ് രാജേഷ് കൃഷ്ണ, റനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്.മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുന്നത്.ബിജി ബാലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

https://youtu.be/zlwXF1sWisU