എങ്കിലും ചന്ദ്രികേ’;ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘എങ്കിലും ചന്ദ്രികേ’എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. തമാശക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണിത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. സുഹൃത്തുക്കൾക്ക് ഇടയിലെ വിവാഹ​ത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇതെന്നാണ് പുറത്തുവന്ന ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.

ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിരഞ്‍ജന അനൂപാണ് നായിക. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ആണ് താരം എത്തുക. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം നിർവഹിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

https://youtu.be/04uWEdFlqLs