തലസ്ഥാന നഗരിയിൽ നിന്നും നേരിന്റെ ശബ്ദമായി രാഷ്ട്രശബ്ദം ഓൺലൈൻ പത്രം ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ നിന്നും നേരിന്റെ ശബ്ദമായ രാഷ്ട്രശബ്ദം ഓൺലൈൻ പത്രം ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു . പോർട്ടൽ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു നിർവഹിച്ചു. രാഷ്ട്രശബ്ദം ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളിലേക്ക് എത്തിക്കുന്ന ശബ്ദമായി മാറണമെന്ന് മന്ത്രി ആന്റണി രാജു ആശംസകൾ നേർന്നു.

 

ലോഞ്ചിംഗ് ചടങ്ങിൽ ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് , സംസ്ഥാന ട്രഷർ കൃഷ്ണകുമാർ , ഇ.ബി.എം ന്യൂസ് സ്പെഷ്യൽ കറസ്പോണ്ട് ജോസഫ് , ഐ. മീഡിയ എഡിറ്റർ ഷീജ തുടങ്ങി മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സമൂഹത്തിലെ അനീതിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകൻ സജു എസ് നെയ്യാറ്റിൻകര ആണ് രാഷ്ട്രശബ്ദത്തിന്റെ പത്രാധിപരും എഡിറ്ററും. തലസ്ഥാന നഗരിയിലെ സ്റ്റാച്ചു, ഗാന്ധാരിയമ്മൻ ക്ഷേത്രം റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് പത്രാധിപർ സജു എസ് വ്യക്തമാക്കി.