പുതിയ ദേശീയ വിനോദസഞ്ചാര നയം അവതരിപ്പിക്കാനൊങ്ങി കേന്ദ്രം

രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. വരുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ ആകും. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. റോഡ്, റെയിൽ, എയർ കണക്ടിവിറ്റി എന്നിവർ തമ്മിൽ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതികൾ രാജ്യത്ത് ഉടൻതന്നെ ആവിഷ്കരിക്കും. ഇതിലൂടെ ചെറുതും വലുതുമായ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ, 2025 ഓടെ രാജ്യത്ത് 220 വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, റെയിൽ ശൃംഖല ശക്തിപ്പെടുത്താൻ 62,000 കോടി രൂപയും റോഡ് വികസനത്തിന് 80,000 കോടി രൂപയുമാണ് ചിലവഴിക്കുക. കൂടാതെ, വിനോദസഞ്ചാര മേഖലയിൽ പൊതു- സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, രാമക്ഷേത്രം, ഹിമാലയൻ, ബിആർ അംബേദ്കർ ടൂറിസ്റ്റ് സർക്കീട്ടുകൾ എന്നിവ ഉടൻ തന്നെ ആരംഭിക്കും.