10-ാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ വളഞ്ഞിട്ട് തല്ലി സ്ത്രീകള്‍. അംറോഹയിലെ പലചരക്ക് കടയുടമയായ വ്യദ്ധനാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ചെരുപ്പൂരിയാണ് സ്ത്രീകള്‍ ഇയാളെ തള്ളിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ഹസൻപൂർ ടൗണിലായിരുന്നു സംഭവം.
കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഇയാള്‍ തടഞ്ഞു നിർത്തി സാധനം വാങ്ങാനെത്തിയ കുട്ടിയുടെ സഹോദരി കടയില്‍ കുഴഞ്ഞു വീണെന്നും അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്നും പറഞ്ഞ് അകത്തേക്ക് വിളിച്ചു.
പെണ്‍കുട്ടി അകത്ത് കയറിയതോടെ കതകടച്ച ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി ബഹളമുണ്ടാക്കിയതിനാൽ സമീപവാസികള്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
തല്ലിച്ചതച്ചശേഷം ഇയാളെ നാട്ടുകാർ പൊലീസില്‍ ഏൽപ്പിച്ചു.