കൊച്ചി: വിവാദ സിനിമയായ “ദ കേരള സ്റ്റോറി’ കേരളത്തിൽ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. മതേതരസ്വഭാവമുള്ള കേരളസമൂഹം സിനിമയെ സ്വീകരിക്കുമെന്നും കോടതി പരാമർശിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഇത്തരമൊരു ചിത്രം എങ്ങനെയാണ് സമൂഹത്തിന് എതിരാകുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് അടക്കം ചിത്രം പരിശോധിച്ച് വിലയിരുത്തിയതല്ലേ എന്നും കോടതി സംശയം ഉന്നയിച്ചു.”ദ കേരള സ്റ്റോറി’ ചരിത്രപരമായ സിനിമയല്ലല്ലോ എന്നും കോടതി ചോദിച്ചു. സിനിമയുടെ പശ്ചാത്തലം സാങ്കല്‍പ്പികമാണെന്നും ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം എങ്ങനെ തടയാനാകുമെന്നും കോടതി ആരാഞ്ഞു.
അതേസമയം സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചി,കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി തിയേറ്ററുകൾക്കു മുന്നിൽ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. തിയറ്ററിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്യിതിട്ടുണ്ട്