തിരുവനന്തപുരം : മിക്കവാറും ജില്ലകളില്‍ പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍ കാര്യമായ രീതിയില്‍ ഉള്ള മഴ ലഭിക്കാന്‍ സാധ്യത. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളനുസരിച്ച് ഒറ്റപ്പെട്ട മഴക്ക് സാധ്യത
യുള്ള ജില്ലകൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ ആണ് .
തെക്കുകിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. മോഖ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോര്‍ട്ട് ബ്ലെയറില്‍ നിന്നും 520 കിലോമീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുവച്ച് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.