വോട്ടെണ്ണല്‍ തുടങ്ങി; ജനവിധി കാത്ത് കര്‍ണാടക

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്.
ആദ്യഫല സൂചന അരമണിക്കൂറിനുള്ളില്‍ പുറത്തുവരും. കഴിഞ്ഞ 36 വര്‍ഷത്തില്‍ കര്‍ണാടകയില്‍ ആരും ഭരണത്തുടര്‍ച്ച നേടിയിട്ടില്ല. ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നഗരമേഖലകളിലെ ഫലമാണ് ആദ്യം പുറത്തുവരിക. ഉച്ചയോടെ കര്‍ണാടക ആര് ഭരിക്കുമെന്ന ചിത്രം തെളിയും. 24 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 73.19 ശതമാനം റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു.