ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുമ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ജെ ഡി. എസുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കനകപുര മണ്ഡലത്തില്‍ ആര് അശോകയാണ് ഡികെ ശിവകുമാറിന്റെ എതിരാളി. ജെഡിഎസ് സ്ഥാനാര്‍ത്ഥി ബി നാഗരാജുവാണ് ഡികെഎസിന് പിന്നില്‍.
ഡി കെ ശിവകുമാറിന്റെ മാജിക് കര്‍ണാടകയില്‍ ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 129 സീറ്റുകളുടെ ലീഡാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. 68 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 22 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിക്കേണ്ടത്.