ശബരി റെയില്‍വേ പാതയില്‍ വിചിത്രവാദവുമായി ഒരു കൂട്ടര്‍

കോട്ടയം : നിര്‍ദ്ദിഷ്ട ശബരി റെയില്‍വേ പാത അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം നടക്കുന്നുവെന്ന് ആരോപണം.
എറണാകുളം എടപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആരോപണവുമായി രംഗത്തുവന്നത്. അതേസമയം വിചിത്രവും അടിസ്ഥാനരഹിതവുമായ ഇത്തരം കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതിനു പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന്  രാഷ്ട്രിയനിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രസ്തുത പദ്ധതി മലയോര പ്രദേശത്തിന് ഗുണകരമാകണമെങ്കില്‍ എറണാകുളം, ഇടുക്കി ,കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തുടങ്ങിയ ജില്ലകളിലേക്ക് കൂടി പദ്ധതി നീട്ടേണ്ടതാണെന്ന് ഇവര്‍ പറഞ്ഞുവെക്കുന്നു. അതുപോലെ തന്നെ പദ്ധതി കടന്നുപോകുന്ന ഇടങ്ങളിലെ ടൂറിസം പദ്ധതി കൂടി കണക്കിലെടുക്കേണ്ടതാണെന്ന് ഇവർ കൂട്ടി ചേർക്കുന്നു.  അതുകൊണ്ടുതന്നെ ഇടുക്കിയിലെ തേയില തോട്ടങ്ങളും കോട്ടയത്തെ റബ്ബര്‍ തോട്ടങ്ങളും കൂടാതെ കാപ്പി ,കുരുമുളക് എന്നുവേണ്ട എല്ലാ നാണ്യവിളകളും പ്രസ്തുത പദ്ധതികളുടെ ഭാഗമാകേണ്ടതാണെന്ന ധ്വനി ഇവരുടെ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ട് അതുമാത്രമല്ല പ്രസ്തുത റെയില്‍വേ പാത എരുമേലിവഴി വനത്തിലൂടെ
പമ്പയിലേക്ക് കൂടി അങ്ങോട്ട് നീട്ടിയേക്കണം. അതുപോലെ തന്നെ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും  വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു.