ക്രിസ്ത്യൻ കോളേജ് പി.ടി.എ ഫണ്ട് തട്ടിപ്പ്; പ്രിൻസിപ്പൽ ഷൈജു പ്രതിസ്ഥാനത്ത്

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പി.ടി.എ ഫണ്ട്  തട്ടിപ്പിൽ പ്രിൻസിപ്പൽ ഷൈജു പ്രതിസ്ഥാനത്ത്. 2021-2022 വർഷങ്ങളിൽ പി.ടി.എ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ കവർന്നതായി അതേ കോളേജിലെ അദ്ധ്യാപകൻ ഫെലിക്സ് കഴിഞ്ഞ മാർച്ചിൽ വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുൻ പി.ടി.എ ട്രഷററും അധ്യാപകരും ശക്തമായി രംഗത്തുണ്ട്. വിജിലൻസിന് പരാതി നൽകിയിട്ടും മാനേജ്മെന്റ് സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചതായുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്. സീനിയോറിറ്റി ലംഘിച്ചാണ് മാനേജ്മെന്റ് ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആക്കിയത്. വെറും അസിസ്റ്റന്റ് പ്രൊഫസറായ ഒരാളാണ് ഷൈജു. അസോസിയേറ്റ് പ്രൊഫസർമാർ കോളേജിൽ ഉണ്ടായിരുന്നിട്ടും സർവീസ് വളരെ കുറഞ്ഞ ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആക്കിയതിലും പരാതി ഉയർന്നിരുന്നു. പ്രിൻസിപ്പലിന് ഡി.ഡി.ഒ പദവി നൽകിയതിനെതിരെ പരാതി ഉയർന്നപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് അനുകൂല ഉത്തരവ് നൽകുകയായിരുന്നു എന്ന ആക്ഷേപവും ശക്തമാണ്. പി.ടി.എ ഫണ്ട് അഴിമതിയിൽ ഷൈജുവിനെതിരെയുള്ള അന്വേഷണം മരവിപ്പിച്ചതിലുള്ള ആൾമാറാട്ടം നടത്താൻ കൂട്ട് നിന്നത് എന്ന ആക്ഷേപം ഉയരുന്നുണ്ട്.