തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സംഘടിപ്പിക്കുന്ന യോഗ ഒളിംപ്യാഡിന് മൈലം ഗവണ്മെന്റ് ജിവിരാജ സ്പോര്‍ട്സ് സ്കൂളില്‍ തുടക്കം. മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് നല്കുന്ന ഗ്രേസ് മാര്‍ക്ക് വിവേചനരഹിതമാക്കുന്നതിനായി വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .ഈ മേഖലയില്‍ ഒരുതരത്തിലുള്ള അനാരോഗ്യകരമായ പ്രവണതകളും വച്ചു പൊറുപ്പിക്കിെല്ലന്ന് മന്ത്രി പറഞ്ഞു. സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി എസ് സി ഇ ആര് ഡയറക്ടര്‍ ഡോക്ടര്‍ ആര് കെ ജയപ്രകാശ്, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര് കല, ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീ മറിയക്കുട്ടി, കേരള ഡയറക്ടര്‍ ഡോക്ടര്‍ വി ഡി സുനില്‍ സ്കൂള്‍ കേരള വൈസ് ചെയര്മാന് ഡോക്ടര്‍ പി പ്രമോദ് എസ് കെ അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അസോസിയേഷന് ഓഫ് കേരള സെക്രട്ടറി ഡോക്ടര്‍ കെ രാജഗോപാല്‍, ഗവ.ജി വി രാജാ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുരേന്ദ്രന് തുടങ്ങിയവരും പ്രസംഗിച്ചു 250 പരം കായികതാരങ്ങളാണ് യോഗാ ഒളിമ്പിക്കല് പങ്കെടുക്കുന്നത് ഇന്ന് സമാപിക്കും.