കോഴിക്കോട് ബീച്ചിൽ പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്ത് നിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ നാലേ മുക്കാലോടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. തിരയില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപെടുത്തിയിരുന്നു. കോഴിക്കോട് ബീച്ചിൽ പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്ത് നിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ നാലേ മുക്കാലോടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.