ഡെങ്കിയും എലിപ്പനിയും അടക്കമുള്ള പകർച്ചവ്യാധികളിൽ യുവാക്കളുടെയും കുട്ടികളുടെയും മരണം, ആശങ്ക ഉളവാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. . ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് എന്ന അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയുടെയും മലപ്പുറത്ത് മരിച്ച 13 വയസ്സുള്ള ഗോകുലെന്ന വിദ്യാർത്ഥിയുടെയും മരണത്തെക്കുറിച്ച് കൃത്യമായവിവരം ഇതുവരെയും ലഭിച്ചിട്ടില്ല . ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാർത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകർച്ച വ്യാധികളിൽ പ്രായമാവരും മറ്റ് രോഗമുള്ളവർക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കഉളവാക്കുന്നതാണ് . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ല.