വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.
ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത് . സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിക്കില്ല. വിധി എതിരായതിനാൽ രാഹുൽ ഗാന്ധി സുപ്രിംകോടതിയെ സമീപിക്കും. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്.