ആലപ്പുഴയിൽ;അപൂർവ രോഗം ബാധിച്ച് 15കാരൻ മരിച്ചു

 

ആലപ്പുഴ: ആലപ്പുഴയിൽ 15കാരൻ മരിച്ചു. പാണാവള്ളി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച് പാണാവള്ളിയിലെ തോട്ടിൽ കുളിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത് മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ് രോഗകാരണം. സംസ്ഥാനത്ത് ഇതുവരെ അഞ്ചുകേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈരോഗം പകർച്ച വ്യാധിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകും. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കരുതെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.