തിരുനെല്ലി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ്; ബലിതർപ്പണത്തിനായി ;എത്തിയത്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ബലിതർപ്പണത്തിനായി ;എത്തിയത്.പുലർച്ചെ 3. മണിക്ക് തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട് . വയനാടിനു പുറമെ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നും സ്ത്രീകളുൾപ്പെടെയുള്ളവർ ബലിതർപ്പണത്തിന് എത്തി.ബലിതർപ്പണത്തിനായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . പത്തു പൂജാരിമാരുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. ബലിതർപ്പണത്തിനായി കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം ഭക്തർ എത്തിയതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രദാന പെട്ട ബലിദർപ്പണ വേദിയാണ് തിരുനെല്ലിയിലേത് . മാനന്തവാടിയിൽ നിന്നും 25കിലോമീറ്റർ കഴിഞ്ഞുവേണം ഇവിടെയെത്താൻ . ഇതിൽ 17 കിലോമീറ്ററും വനത്തിലൂടെ വേണം സഞ്ചരിക്കാൻ . ഇവിടെ ബലിയിടുന്നതോടെ ഈ വര്ഷം മുഴുവനും നിലനിൽക്കുന്ന പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം .
പിതൃമോക്ഷത്തിന് ബലിതർപ്പണം നടത്താൻ കർക്കടകവാവുബലി ദിനത്തിൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബലിദർപ്പണ വേദിയായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങളെത്തി.

ദർഭയ്കൊപ്പം കൂവ ഇലയിൽ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയിൽ മുങ്ങി ഈറനായെത്തിയ വിശ്വാസികൾ തന്ത്രിമാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി, ഏഴുതലമുറകൾക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി പ്രാർത്ഥിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമുതൽ പാപനാശിനിക്കരയിൽ തുടങ്ങിയ ബലിതർപ്പണം ഇപ്പോഴും തുടരുകയാണ്.
ചെറിയ ചാറ്റൽ മഴയിലും നല്ല തിരക്കാണ് ക്ഷേത്ര സന്നിധിയിൽ അനുഭവ പ്പെട്ടത്. ഒരേ സമയം 500 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഇവിടം ഒരിക്കിയത്‌. 10 കർമികളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്
നാഴിക കണക്ക് പ്രകാരം ഉച്ച കഴിയുന്നത്തൂടെ ബലിദർപ്പണ ചടങ്ങുകൾക്ക് സമാപനമാകും. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ വി നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മാനേജര്‍ പി കെ പ്രേമചന്ദ്രന്‍, ടി സന്തോഷ് കുമാര്‍ എന്നിവർ നേതൃത്വം നൽകി. സുരക്ഷാ ക്രമീകരണത്തിനായി 180 പോലിസുകാരെ വിന്യസിച്ചിരുന്നു . ക്ഷേത്ര പരിസരത്തും പാപനാശിനി ബലിക്കടവിലും ആബുലൻസിൻ്റെയും ഡോക്ടറുടെയും സേവനത്തോട് കൂടിയ 2 മെഡിക്കൽ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനമുണ്ടായിരുന്നു . കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ 30 ഓളം ബസുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്