താര സംഘടന അമ്മയുടെ പേരിലും തട്ടിപ്പോ ?

ഖത്തറിൽ നടത്തേണ്ട ബോളിവുഡ് മാജിക് പരിപാടി നടന്നില്ല

മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം താര സംഘടനയായ അമ്മയുമായി ചേർന്നുകൊണ്ട് ഖത്തറിൽ നടത്താൻ തീരുമാനിച്ച പരിപാടി മണിക്കൂറുകൾക്ക് മുൻപ് റദ്ദ് ചെയ്തത് പ്രവാസി മലയാളികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു. മുൻകൂട്ടിയുള്ള അറിയിപ്പുകൾ ഇല്ലാതെ പരിപാടി നടക്കേണ്ടിയിരുന്ന കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടു കൂടി പരിപാടിയുടെ സംഘാടകരായ ഇവൻറെ മാനേജ്മെൻറ് സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയാണ് ചെയ്തത്.ആയിരക്കണക്കിന് ആൾക്കാർ പണം നൽകി ടിക്കറ്റ് ബുക്ക് ചെയ്ത പരിപാടിയാണ് അവസാന നിമിഷത്തിൽ റദ്ദ് ചെയ്തത്. ചലച്ചിത്ര പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും ചേർന്ന് നടത്താൻ തീരുമാനിച്ച പരിപാടി ഇത് രണ്ടാമത്തെ തവണയാണ് മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ റദ്ദ് ചെയ്യുന്നത്.കഴിഞ്ഞ നവംബർ മാസം 17 തീയതി ആയിരുന്നു മോളിവുഡ് മാജിക് എന്ന പേരിൽ താരങ്ങളുടെ നടത്തുന്നതിന് ആദ്യം തീരുമാനിച്ചത്

മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിയും മോഹൻലാലും അടക്കം 200 ഓളം കലാകാരന്മാർ ദിവസങ്ങളായി ഖത്തറിൽ ക്യാമ്പ് ചെയ്തു പരിപാടികളുടെ റിഹേഴ്സൽ പൂർത്തീകരിച്ചിരുന്നു. പരിപാടിയിൽ മോഹൻലാൽ ഗായിക റിമി ടോമിയും ചേർന്ന് പാടുന്ന രംഗം വീഡിയോയായി പുറത്തുവന്നിരുന്നതാണ് മാത്രവുമല്ല എമ്പുരാൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി അമേരിക്കയിൽ ആയിരുന്ന മോഹൻലാൽ ഷൂട്ടിംഗ് നിർത്തിവച്ചാണ് ഖത്തറിൽ പരിപാടിക്കായി എത്തിയത് മറ്റൊരു സൂപ്പർസ്റ്റാറായ മമ്മൂട്ടിയും വിദേശ പര്യടനം വെട്ടി ചുരുക്കുകയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നത് താരങ്ങളെ മാത്രമല്ല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റിരുന്ന നയൻ വൺ ജീവൻറെ മാനേജ്മെൻറ് ഗ്രൂപ്പ് പരിപാടി ക്യാൻസൽ ചെയ്ത അറിയിപ്പ് പുറത്തുവിട്ടത്

ഇപ്പോൾ സംഭവിച്ചതുപോലെ തന്നെ കഴിഞ്ഞ വർഷം നവംബർ പതിനേഴാം തീയതി നടത്താൻ തീരുമാനിച്ച പരിപാടിയിലും ആയിരക്കണക്കിന് ടിക്കറ്റുകൾ സംഘാടകരായ ഈവൻ്റ് മാനേജ്മെൻറ് വിൽപ്പന നടത്തിയിരുന്നു അന്ന് പരിപാടി ക്യാൻസർ ചെയ്യുന്നതിന് പറഞ്ഞിരുന്ന കാരണം പലസ്തീൻ ഇസ്രായേൽ യുദ്ധം ആയിരുന്നു യുദ്ധത്തിൻറെ അടിസ്ഥാനത്തിൽ ഖത്തർ ഗവൺമെൻറ് പരിപാടി റദ്ദ് ചെയ്യാൻ നിർദ്ദേശിക്കുകയാണ് ഉണ്ടായത് എന്നാണ് ഇവൻറെ മാനേജ്മെൻറ് അധികൃതർ അന്ന് അറിയിച്ചിരുന്നത്

ഇപ്പോൾ കഴിഞ്ഞ ഏഴാം തീയതി വീണ്ടും പ്രഖ്യാപിച്ച പരിപാടി അവസാന നിമിഷം ക്യാൻസൽ ചെയ്തത് നിരവധി സംശയങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട് കാരണം ആയിട്ടുണ്ട് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത ഖത്തറിലെ മലയാളികൾ അടക്കമുള്ള ആൾക്കാർ ജോലിയിൽ നിന്നും അവധി എടുത്ത് പരിപാടി കാണാൻ കാത്തിരിക്കുമ്പോഴാണ് പരിപാടി ഇല്ല എന്ന് സന്ദേശം സമൂഹ മാധ്യമങ്ങൾ വഴി അറിഞ്ഞത് ‘ വ്യാഴാഴ്ച വൈകിട്ട് 6.30, ന് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

തുടർച്ചയായി രണ്ടാം തവണയും വലിയ താരനിര പങ്കെടുത്ത അവതരിപ്പിക്കുന്ന പ്രോഗ്രാം എന്ന രീതിയിൽ വ്യാപകമായി പ്രചരണം നടത്തി വലിയതോതിൽ ടിക്കറ്റ് വിൽപ്പന നടത്തിയ ഈവൻ്റ് മാനേജ്മെൻറ് ഗ്രൂപ്പ് കാണികളെ കബളിപ്പിക്കുകയാണ് എന്ന പ്രചരണവും ഖത്തറിൽ നടക്കുന്നുണ്ട് പരിപാടി രണ്ടുതവണയും മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തത് വലിയ ഒരു തട്ടിപ്പിന്റെ ഭാഗമാണ് എന്നുകൂടി ഖത്തറിൽ പ്രചാരണം നടക്കുന്നുണ്ട്. പരിപാടി ക്യാൻസൽ ചെയ്യുമ്പോൾ ഇവൻറെ മാനേജ്മെൻറ് ഗ്രൂപ്പ് അറിയിക്കുന്നത് ടിക്കറ്റ് പണം നൽകി എടുത്തിട്ടുള്ള വർക്ക് ആ പണം തിരികെ നൽകുന്നു എന്നാണ് ‘ എന്നാൽ ഇത്തരം സംഭവങ്ങളിൽ പണം നൽകി ടിക്കറ്റ് എടുത്ത പകുതിയോളം ആൾക്കാരും ഈ പണം തിരികെ കിട്ടാൻ ഇവൻറെ മാനേജ്മെൻറ് കമ്പനിയുടെ പിറകെ പോകാറില്ല എന്നും അങ്ങനെ വരുമ്പോൾ കോടിക്കണക്കിന് രൂപ ഈ കമ്പനിക്ക് കിട്ടുന്ന സ്ഥിതി ഉണ്ടാകും എന്നുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത് ആക്ഷേപം ഉയർന്നിരിക്കുന്നത് പത്തു കോടിയോളം രൂപ വരവായി ലഭിക്കുകയും അതിൽ അഞ്ചു കോടിയോളം രൂപ താരങ്ങളുടെയും മറ്റു സംഘാടക ചിലവിന്റെയും കാര്യത്തിൽ വിനിയോഗിച്ചാൽ മിച്ചമായി വരുന്ന അഞ്ചുകോടി രൂപ ഇവൻറെ മാനേജ്മെന്റിന്റെ കമ്മീഷൻ നൽകിയശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താര സംഘടനയായ അമ്മയ്ക്കും കിട്ടുന്ന തരത്തിലാണ് പരിപാടി ആവിഷ്കരിച്ചത് എന്ന് പറയപ്പെടുന്നു

താര സംഘടനയുടെ പങ്കാളിത്തത്തോടെ നടത്തുന്നതിനാൽ മുഴുവൻ ചലച്ചിത്രതാരങ്ങളും ഈ പരിപാടിക്ക് പങ്കെടുക്കാറുണ്ട്. താരസംഘടനയായ അമ്മയുടെ പ്രോഗ്രാം പ്രത്യേക പേരിട്ടുകൊണ്ട് മോളിവുഡ് മാജിക് എന്ന പേരിലാണ് ഖത്തറിൽ നടത്തുന്നതിന് രണ്ട് തവണയായി ശ്രമങ്ങൾ നടത്തിയത് ശ്രമങ്ങൾ നടത്തിയത്

എന്തായാലും താരസംഘടന അമ്മയുടെ പേരിൽ സംഘടിപ്പിച്ച മോളിവുഡ് മാജിക് രണ്ടാമത്തെ അവസരത്തിലും ക്യാൻസൽ ചെയ്യേണ്ടി വന്നത് പ്രവാസി മലയാളികൾക്കിടയിൽ വലിയ എതിർപ്പ് ഉയർത്തിയിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും നടത്തുകയും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ സ്റ്റാറുകൾ ഖത്തറിൽ എത്തുകയും ചെയ്തിട്ടും വെറും കാലാവസ്ഥ മോശം എന്നും ചില സാങ്കേതിക കാരണങ്ങൾ എന്നും പറഞ്ഞുകൊണ്ട് പരിപാടി ക്യാൻസൽ ചെയ്തത് നിരുത്തരവാദപരമായ ഏർപ്പാടായി എന്നാണ് പറയപ്പെടുന്നത്. ഖത്തറിൽ മഴപെയ്യാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പാണ് പരിപാടി മാറ്റിവെച്ചതിന് കാരണം എന്ന് ജീവൻറെ മാനേജ്മെൻറ് വാദിക്കുന്നുണ്ടെങ്കിലും അവിടെയുള്ളവർ ഇത് അംഗീകരിക്കുന്നില്ലമാത്രവുമല്ല പരിപാടി ക്യാൻസൽ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങൾ വഴി നടത്തിയ അറിയിപ്പിൽ ചില സാങ്കേതിക കാരണങ്ങൾ എന്നുകൂടി പറയുന്നുണ്ട് എന്താണ് ഈ സാങ്കേതിക കാരണം എന്നത് ജീവൻറെ മാനേജ്മെൻറ് അധികൃതർ വ്യക്തമാക്കാത്തത് ഈ പരിപാടിയുടെ പേരിൽ കള്ളക്കളികൾ നടത്തിയതിന്റെ തെളിവാണ് എന്നുകൂടി ആരോപണം ഉയർന്നിട്ടുണ്ട്. ഏതായാലും സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിയും മോഹൻലാലും സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അവർക്കു കൂടി മോശം അഭിപ്രായം ഉണ്ടാക്കുന്ന പരിപാടി റദ്ദാക്കിയ നടപടി വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്