ന്യൂഡല്‍ഹി: വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ മഹിളാ പ്രകടന പത്രിക. സ്ത്രീ വോട്ടർമാരെ ലക്‌ഷ്യം വച്ചുള്ളതാണ് പ്രഖ്യാപനം.അധികാരത്തില്‍ വന്നാൽ ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും എന്നും പ്രകടന പത്രികയിൽ പറയുന്നു. ഭാരത് ജോടോ യാത്രയുടെ ഭാഗമായി നടന്ന മഹാറാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അവരുടെ കേസുകൾക്ക് ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും, സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും വനിതകൾക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.