കെ.എസ്. ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രസ്ഥാനാനാർത്ഥി മത്സരിക്കും

മകന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്നനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രസ്ഥാനാനാർത്ഥി മത്സരിക്കും.

മകന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്നനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രസ്ഥാനാനാർത്ഥി മത്സരിക്കും. ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുക. നടന്‍ ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുകയും മറ്റൊരു മകന്‍ രാഘവേന്ദ്രയ്ക്ക് ശിവമോഗയില്‍ വീണ്ടും ടിക്കറ്റ് നല്‍കുകയും ചെയ്തതാണ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. മകന്‍ കെ.ഇ. കാന്തേഷിനെ ഹാവേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം തള്ളിയത് യെദ്യൂരപ്പ കാരണമാണെന്നും ഈശ്വരപ്പ ആരോപിച്ചു.