ന്യൂഡല്‍ഹി: എൻഡിഎ മുന്നണിക്ക് വീണ്ടും തിരിച്ചടി യായികേന്ദ്ര ഭക്ഷ്യ-സംസ്‌കരണ വകുപ്പ് മന്ത്രി പശുപതി പരസിന്റെ രാജി. തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി എന്നാണ് റിപോർട്ടുകൾ.
തന്നെയും പാർട്ടിയെയും അവഗണിക്കുകയും ബിഹാറില്‍ ലോക്ജൻശക്തി പാർട്ടി ചിരാഗ് പാസ്വാൻ വിഭാഗത്തിന് എൻ.ഡി.എ അഞ്ച് സീറ്റുകള്‍ നല്‍കുകയും ചെയ്തതാണ് പരസിനെ നിരാശപെടുത്തിയത്.
ആര്‍എല്‍ജെപി ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.