ഭാര്യമാർ കൂടുതൽ അഹങ്കരിക്കേണ്ട – കോടതിയുണ്ട്…

ഭർത്താവ് ഭാര്യയോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരുതരത്തിലും ക്രൂരതയല്ലെന്നും അങ്ങനെ പരിഗണിക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്....

വീട്ടുജോലികൾ ചെയ്യുക ഭാര്യയുടെ കടപ്പാടും കുടുംബ സ്നേഹവുമാണ്.. ഭാര്യമാർ കൂടുതൽ അഹങ്കരിക്കേണ്ട – കോടതിയുണ്ട്…
ഭർത്താവ് ഭാര്യയോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരുതരത്തിലും ക്രൂരതയല്ലെന്നും അങ്ങനെ പരിഗണിക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്…. വീട്ടുജോലികളുടെ കാര്യം പറഞ്ഞു ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, മാറി താമസിക്കുകയാണെന്നും പരാതിപ്പെട്ടു കൊണ്ട് വിവാഹമോചന കേസ് സമർപ്പിച്ച വിഷയത്തിലാണ് ഡൽഹി ഹൈക്കോടതി ജഡ്ജി സുരേഷ് കുമാർ വിശദമായ അഭിപ്രായത്തോടെ വിധി പ്രസ്താവന നടത്തിയത്… പരാതിക്കാരിയുടെ വിവാഹമോചന ഹർജി ഭർത്താവിൻറെ ഭാഗം കേട്ട് കോടതി തള്ളുകയും ചെയ്തു…ഭർത്താവ് സ്വന്തം വീട്ടിലുള്ള മാതാപിതാക്കളിൽ നിന്നും മാറി മറ്റൊരിടത്ത് കഴിയണം എന്ന് ഭാര്യ ആവശ്യപ്പെടുന്നത് നിയമപരമായി അനുവദിച്ചു കൊടുക്കാൻ കഴിയുന്നതല്ല എന്ന് കേസിനിടയിൽ കോടതി അഭിപ്രായപ്പെട്ടു… ഹിന്ദുമത ആചാര പ്രകാരം പുരുഷൻ വിവാഹിതനായാൽ ഭാര്യയോടൊപ്പം സ്വന്തം വീട്ടിൽ കഴിയുകയാണ് ചെയ്യുന്നത്… ഇത് പാരമ്പര്യമായി തുടരുന്ന സമ്പ്രദായവുമാണ്… പരാതിക്കാരിയുടെ കാര്യത്തിൽ മാത്രം ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് കോടതിക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു….ഭർത്താവ് വീട്ടുജോലികൾ ചെയ്യാൻ ഭാര്യയോട് പറയുന്നത് ഒരു വേലക്കാരി എന്ന നിലയിൽ കണ്ടുകൊണ്ടല്ല ഭർത്താവ് കുടുംബത്തിലെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് പരിഹരിച്ചു മുന്നോട്ടു പോകുമ്പോൾ കുടുംബ കാര്യങ്ങൾ സഹകരണ മനോഭാവത്തോടെ നോക്കി നടത്തുക എന്നത് ഭാര്യമാരുടെ കർത്തവ്യമാണെന്നും കോടതി വിലയിരുത്തി…
ഭാര്യയുടെയും അവരുടെ ബന്ധുക്കളുടെയും മോശമായ പെരുമാറ്റങ്ങളും നിർദ്ദേശങ്ങളും കൊണ്ടാണ് താൻ മാറി താമസിക്കുന്ന സ്ഥിതി ഉണ്ടായത്.. ഭാര്യ തന്നോടൊപ്പം വീട്ടിൽ കഴിയുന്നതിന് തയ്യാറാവുന്നില്ലെന്നും ഭർത്താവ് കേസ് വാദത്തിനിടയിൽ കോടതിയോട് പറയുകയുണ്ടായി… ഭർത്താവിൻറെ വാദങ്ങളും അഭിപ്രായങ്ങളും കൂടി കേട്ടശേഷമാണ് വിവാഹമോചന ഹർജി അനുവദിക്കാതെ തള്ളുന്ന നിലപാട് സ്വീകരിച്ചത്…ഹിന്ദുമത ആചാരപ്രകാരംഭാര്യയായി വരുന്ന സ്ത്രീ ഭർത്താവിൻറെ കുടുംബത്തിലെ അംഗമായി മാറുകയാണ് വേണ്ടത്… ഭർത്താവിൻറെ കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്നതിനും ഭർത്താവിൻറെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ടുകൊണ്ട് അവരെ പരിചരിക്കുന്നതിലും ശ്രദ്ധിക്കുക എന്നത് ഭാര്യയുടെ കടമയാണ്… വീട്ടുകാര്യങ്ങൾ നോക്കുന്നതും ഭർത്താവിൻറെ ബന്ധുക്കളെ സ്വന്തം ബന്ധുക്കളായി പരിചരിക്കുന്നതും ഒരുതരത്തിലും കൂലിവേലയായി കാണേണ്ട കാര്യമല്ല.. ഭർത്താവും ഭാര്യയും ഒരുമിച്ചു നിന്നുകൊണ്ട് കുടുംബത്തെ കെട്ടിപ്പടുക്കുക എന്നത് ഹിന്ദു മതാചാരപ്രകാരവും വിശ്വാസപ്രകാരവും കാലങ്ങളായി പിന്തുടർന്ന് വരുന്ന സമ്പ്രദായമാണെന്നും കോടതി അഭിപ്രായപ്പെട്ടു…