20/20 യുടെ നേതാവ് സബ് ജേക്കബ് നല്ലൊരു വേട്ടക്കാരനാണ്…

കാരണം ഇരയോടോത്ത് ഓടുകയും വേട്ടക്കാരനൊപ്പം ഓടിക്കുകയും ചെയ്യുന്നു...

20/20 യുടെ നേതാവ് സബ് ജേക്കബ് നല്ലൊരു വേട്ടക്കാരനാണ്…. കാരണം ഇരയോടോത്ത് ഓടുകയും വേട്ടക്കാരനൊപ്പം ഓടിക്കുകയും ചെയ്യുന്നു… നാടിനെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുക. ഇന്നിപ്പോൾ 20.20 ഇല്ലാതെ കിഴക്കമ്പലത്തുകാർക്ക് ഒന്നിനും കഴിയാത്ത അവസ്ഥയായി…. സി എസ് ആർ ഫണ്ട് കൊണ്ട് മാത്രം ഇത്രയും കാര്യങ്ങൾ നടത്താൻ കഴിയുമോ… അതുകൊണ്ട്.20/20. പെയ്ഡ് പാർട്ടി ആണെന്ന് പറയേണ്ടി വരികയാണ്…

അവരുടെ സ്ഥാപനങ്ങളുടെ നേരെ ഒരു ചെറു വിരൽ ചൂണ്ടാൻ പോലും ഇപ്പോൾ അവിടത്തുകാർക്ക് കഴിയില്ല… അത്രയ്ക്ക് മാനസിക,സാമൂഹിക, അടിമകളായി… സാമൂഹികത പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ ഇവർ നിർമ്മിക്കുന്ന കറി പൗഡറുകളിൽ മായം കലർത്തി ജനങ്ങൾക്ക് കൊടുക്കുമോ.? നാഴികക്കു നാല്പത് വട്ടം എൽ ഡി എഫ് ഗവർൺമെന്റ് തങ്ങളെ ദ്രോഹിക്കുന്നെന്ന് വിളിച്ചു പറയുന്നു ..

ഈയടുത്ത നാളിൽ ഇദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് നോക്കുക… മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനികിൽ ചികിൽസിക്കാൻ പോയതിന്, സഖാവ് എം എം മണിയുടെ ഭാഷയിൽ, ചന്തി കഴുകിക്കാൻ പോയെന്നാണ് സാബു ജേക്കബ് പറഞ്ഞത്…. മകളുടെ സകല കള്ളത്തരത്തിനും സാക്ഷിയാണ് താനെന്നാണ് സബ് പറയുന്നത്…

ഇതാണ് പറഞ്ഞത് സാബു ജേക്കബ് ഇരയുടെയും വേട്ടക്കാരന്റെയും ഒപ്പമാണെന്ന്. കിഴക്കമ്പലത്തു കാരും,, കേരള ജനതയും ഒന്നോർത്താൽ നല്ലത്. ബ്രിട്ടീഷ്കാർ ഇവിടെ വന്നത്. അധികാരികളായിട്ടല്ല. കച്ചവടക്കാരായിട്ടാണ്. ആദ്യം കമ്പനിയുണ്ടാക്കി. പിന്നേ നാട്ടുകാരെ കയ്യിലാക്കി.

പിന്നേ.പിന്നേ നാട്ടുകാരെ വരുതിയിലാക്കി. പിന്നേ നമ്മളെ എല്ലാവരെയും അടിമകളാക്കി.ആ അടിമത്തത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് ശേഷ മാണ് നമുക്ക് രക്ഷപെടാൻ കഴിഞ്ഞത് എന്നുള്ളതാണ് ഏറെ ദുഖകരം…