ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

റായിപൂർ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

ചികുർഭട്ടി, പുഷ്പക എന്നീ വനമേഖലകളിലായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടർന്നും നടത്തുകയാണെന്ന് ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ സുന്ദർരാജ് പി പറഞ്ഞു.

‘പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നു. ഡിസ്‌ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), എലെെറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നീ യൂണിറ്റുകളെയാണ് ഓപ്പറേഷനായി അയച്ചത്. ഒരു സ്‌ത്രീയുടെതുള്‍പ്പെടെ ആറ് മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി. മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്’ എന്ന് സുന്ദർരാജ് പി വ്യക്തമാക്കി.