തമിഴ് നടന് റോബോ ശങ്കറിന്റെ മകള്‍ നടി ഇന്ദ്രജയെ വിവാഹിതയായി. ദളപതി വിജയ് നായകനായ ബിഗില്‍ എന്ന സിനിമയില്‍ വിജയ്ക്കൊപ്പം പാണ്ഡിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമായിരുന്നു ഇന്ദ്രജ.
തായ് മാമന്, അതായത് അമ്മയുടെ സഹോദരന് ഡോക്ടർ കാര്‍ത്തിക്ക് ആണ് ഇന്ദ്രജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞിരിക്കുകയാണ്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ഇന്ദ്രജയുടെ ലവ് സ്റ്റോറി ആണ് വിവാഹത്തിന് മെഹന്ദി തീം ആയി കയ്യില്‍ വരച്ചത്. ഇന്ദ്രജയ്ക്ക് വെറും 20 വയസ്സാണ് പ്രായം.